/indian-express-malayalam/media/media_files/uploads/2023/10/soumya.jpg)
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് ഡല്‍ഹി കോടതി. 2008 ല്‍ എടുത്ത കേസില്‍ പ്രതികള്‍ക്കെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമത്തിലെ (മക്കോക്ക) കർശന വകുപ്പുകളും കൊലപാതകം, മോഷണം, എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നു.
കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ്കുമാര്‍ എന്നിവര്‍ കൊലപാതക കുറ്റത്തിലും കേസിലെ മറ്റൊരു പ്രതിയായ അജയ് സേത്തിയെ മോഷണകുറ്റത്തിലും കുറ്റക്കാരനാണെന്ന് ഡല്‍ഹിയിലെ സാകേത് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ അടുത്ത ആഴ്ച വിധിക്കും.
2008 സെപ്റ്റംബര്‍ 30-നാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ ദക്ഷിണ ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രതികളെ തിരിച്ചറിയാന്‍ പൊലീസ് ആദ്യം പാടുപെട്ടു, എന്നാല്‍ 2009-ല്‍ ബിപിഒ ജീവനക്കാരിയായ ജിഗിഷ ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പ്രതികളിലൊരാള്‍ വിശ്വനാഥന്റെ കൊലപാതകത്തിലും പങ്കുണ്ടെന്ന് സമ്മതിച്ചതോടെയാണ് കേസില്‍ ഒരു വഴിത്തിരിവ് ഉണ്ടായത്.
ഒന്നിലധികം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടിത ക്രൈം സംഘത്തിന്റെ ഭാഗമായിരുന്നു പ്രതികള്‍ എന്ന് തെളിയിക്കാന്‍ വേണ്ടി പ്രോസിക്യൂഷന്‍ മക്കോക്ക കുറ്റം ചുമുത്തിയത് കേസില്‍ സങ്കീര്‍ണ്ണത കൂട്ടി. കേസില്‍ 15 വര്‍ഷമായി വിചാരണ നടക്കുന്നു, തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് 13 വര്‍ഷമെടുത്തു. മാത്രമല്ല, ചില വാസങ്ങളില്‍ പ്രോസിക്യൂട്ടര്‍ രാജീവ് മോഹനും ഹാജരായിരുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.