/indian-express-malayalam/media/media_files/uploads/2018/10/metoo-6.jpg)
മീടു ക്യാംപെയിനിന്റെ പശ്ചാത്തലത്തില്‍ ദിനംപ്രതി ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ പുറത്തുവരുമ്പോള്‍ ഇവ റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമായി ഡല്‍ഹി വനിതാ കമ്മീഷന്‍ പുതിയ ഈമെയില്‍ അഡ്രസ് ലോഞ്ച് ചെയ്തു. meetoodcw@gmail.com എന്നതാണ് പുതിയ മെയില്‍ ഐഡി. കൂടാതെ സഹായത്തിനായി 181 എന്ന നമ്പറിലും ബന്ധപ്പെടാം. ഇന്നു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.
മീടൂ ക്യാംപെയിനിന്റെ ഭാഗമായ സ്ത്രീകളോട് തങ്ങള്‍ക്കെതിരായി നടന്ന ആക്രമണങ്ങള്‍ വനിതാ കമ്മീഷനിലും പൊലീസിലും അറിയിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുവഴി അതിക്രമികളെ അഴിക്കുള്ളിലാക്കാന്‍ സാധിക്കുമെന്നും അത് നേരത്തേ ചെയ്യേണ്ടാതായിരുന്നുവെന്നും വനിതാ കമ്മീഷന്‍ പറയുന്നു.
ബോളിവുഡ് നടി തനുശ്രീ ദത്ത നാനാ പടേക്കറിനെതിരായി ഉന്നയിച്ച ലൈംഗികാരോപണത്തില്‍ നിന്നാണ് രണ്ടാംഘട്ട മീടൂ ക്യാംപെയിന്‍ ആരംഭിക്കുന്നത്. 2008ല്‍ ഹോണ്‍ ഓക്കെ പ്ലീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറയെന്ന് തനുശ്രീ വെളിപ്പെടുത്തി.
ഇതേതുടര്‍ന്ന് നിരവധി സിനിമാപ്രവര്‍ത്തകര്‍ ഇത്തരം വെളിപ്പെടുത്തലുകളുമായി മുന്നോട്ടുവന്നു. കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ 11 മാധ്യമപ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us