Latest News

മൂന്നാം തരംഗം നേരിടാന്‍ ഡല്‍ഹി; പ്രതീക്ഷിക്കുന്നത് 37,000 പ്രതിദിന കേസുകള്‍

രണ്ടാം തരംഗത്തിലുണ്ടായ ഓക്സിജന്‍ ക്ഷാമം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു

Covid, New Delhi, Third Wave

ഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന കേസുകള്‍ 37,000 വരെ ഉയരാനുള്ള സാധ്യതയുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. രോഗ വ്യാപനത്തെ തടയാനുള്ള പ്രതിരോധ നടപടികള്‍ക്ക് ആരംഭിച്ചു കഴിഞ്ഞു രാജ്യ തലസ്ഥാനം. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍.

“പ്രഥാമിക ഒരുക്കങ്ങളുടെ ഭാഗമായി 37,000 പ്രതിദിന കേസുകളാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ കൂടുതലായാലും നമ്മള്‍ തയാറായിരിക്കണം. ബെഡുകള്‍, ഐസിയു, കുട്ടികള്‍ക്കുള്ള ഓക്സിജന്‍, മരുന്നുകള്‍ എന്നിവ ഈ കണക്കനുസരിച്ചായിരിക്കും ഒരുക്കുക. കുട്ടികള്‍ക്കായി പ്രത്യേക ടാസ്ക് ഫോഴ്സിനെ രൂപികരിച്ചിട്ടുണ്ട്. ആകെയുള്ള ഐസിയു കിടക്കകളില്‍ എത്രയെണ്ണം കുട്ടികള്‍ക്ക് വേണമെന്നത് തിട്ടപ്പെടുത്തണം,” മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ രണ്ടാഴ്ചയായി ഡല്‍ഹിയില്‍ കേസുകളുടെ എണ്ണവും ടിപിആറും കുറഞ്ഞിട്ടുണ്ട്. പ്രതിദിനം 28,000 കേസുകളില്‍ നിന്ന് 400 രോഗബാധിതരിലേക്ക് വ്യാപനം ചുരുങ്ങി. ഓക്സിജന്‍ ക്ഷാമമായിരുന്നു രണ്ടാം തരംഗത്തില്‍ ഏറ്റവും വലിയ തിരിച്ചടിയായതെന്നും കേജ്രിവാള്‍ വിലയിരുത്തി.

Also Read: കോവിഡ്-19 ഡെൽറ്റ വകഭേദം എന്താണ്; എന്തുകൊണ്ട് ആശങ്ക ഉയർത്തുന്നു?

“ആശുപത്രികള്‍ക്ക് ഓക്സിജന്‍ ലഭിച്ചില്ല, രോഗികള്‍ക്ക് കിടക്കകള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകള്‍. സുപ്രീം കോടതിയുടെ ഇടപെടലിനും കേന്ദ്രം സഹകരിക്കാന്‍ തുടങ്ങിയതിനും ശേഷമാണ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമായത്. അതുവരെ എല്ലാവരിലും ഭയമായിരുന്നു. മൂന്നാം തരംഗത്തില്‍ ഇത് സംഭവിക്കാതിരിക്കാന്‍ ഓക്സിജന്‍ സ്റ്റോറേജ് കപാസിറ്റി 420 മെട്രിക് ടണ്ണായി ഉയര്‍ത്തി,” മുഖ്യമന്ത്രി പറഞ്ഞു.

“25 ഓക്സിജന്‍ ടാങ്കറുകള്‍ വാങ്ങും, 64 ചെറുകിട ഓക്സിജന്‍ പ്ലാന്റും സ്ഥാപിക്കും. നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മരുന്നുകളെന്ന രീതിയില്‍ പ്രചരണം നടക്കുന്നു. ഇതിന് പിന്നിലെ വാസ്തവം അറിയുന്നതിനായി ഡോക്ടര്‍മാരും വിദഗ്ധരുമടങ്ങുന്ന സംഘത്തെ രൂപീകരിക്കും. തെറ്റായ പ്രചരണമാണ് നടക്കുന്നതെങ്കില്‍ ജനങ്ങളെ ബോധവത്കരിക്കും. പ്രധാനപ്പെട്ട മരുന്നുകളുടെ പട്ടിക തയാറാക്കി ലഭ്യത ഉറപ്പാക്കും,” കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi cm says preparing for at least 37000 cases a day

Next Story
സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ദ്വീപില്‍ നിന്ന് ഉടന്‍ മടങ്ങണം: ലക്ഷദ്വീപ് ഭരണകൂടംLakshadweep, Praful Khoda Patel, Lakshadweep administrator, Lakshadweep administrator Praful Khoda Patel, Praful Khoda Patel Dadra and Nagar Haveli and Daman and Diu administrator, Praful Khoda Patel Gujrat home minister, Praful Khoda Patel and Narendra Modi, Praful Khoda Patel BJP leader, Lakshadweep covid, Lakshadweep covid case, Lakshadweep beef ban, Lakshadweep goonda act, Lakshadweep land acquisition, Lakshadweep jobs cut, Lakshadweep tourism, Lakshadweep administration, Lakshadweep development authority regulation, Lakshadweep panchayath regulation amendment, kannan gopinathan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X