Latest News

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കോവിഡ്

കഴിഞ്ഞ ഏതാനും ആഴ്ചകളായി കേജ്‌രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലായിരുന്നു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

“ഞാൻ കോവിഡ് പോസിറ്റീവാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുണ്ട്. വീട്ടിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ വന്നവർ ദയവു ചെയ്ത് പരിശോധന നടത്തുകയും സ്വയം നിരീക്ഷണത്തിൽ പോവുകയും ചെയുക,” കേജ്‌രിവാൾ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.

ഇത് ആദ്യമായാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം രോഗലക്ഷണങ്ങൾ കണ്ട് നിരീക്ഷണത്തിൽ പോവുകയും പരിശോധന നടത്തുകയും ചെയ്തിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു.

Also Read: കുട്ടികളുടെ വാക്സിനേഷൻ: രാജ്യത്ത് ആദ്യ ദിനം വാക്‌സിൻ സ്വീകരിച്ചത് 41 ലക്ഷം പേർ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi cm arvind kejriwal tests positive for covid 19

The moderation of comments is automated and not cleared manually by malayalam.indianexpress.com