Latest News

ഡൽഹിയിൽ വീട്ടിനകത്ത് 11 പേർ മരിച്ച നിലയിൽ

പൊലീസ് സ്ഥലം പരിശോധിക്കുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ബുരാരി മേഖലയിലെ വീട്ടിൽ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്‌ച രാവിലെയാണ് ഒരു കുടുംബത്തിലെ 11 അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരിൽ ഏഴ് പേർ സ്ത്രീകളും നാല് പേർ പുരുഷന്മാരുമാണ്.

ഇവരിൽ പ്രായമായ ഒരു സ്ത്രീ നിലത്ത് മരിച്ച് കിടക്കുന്ന നിലയിലായിരുന്നു. മറ്റെല്ലാവരുടെയും മൃതദേഹം തൂങ്ങിനിൽക്കുകയായിരുന്നു.

രാവിലെ എട്ട് മണിയോടെ ഒരു ഫോൺ സന്ദേശം ലഭിച്ചിട്ടാണ് പൊലീസ് സ്ഥലത്തെത്തിയത്. ബുരാരിയിലെ ശാന്തി നഗറിൽ ഗുരു ഗോവിന്ദ് സിങ് ആശുപത്രിക്ക് സമീപത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇവർ ആത്മഹത്യ ചെയ്‌തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അയൽവാസികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല…

Updating…

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Delhi burari 11 found dead inside house

Next Story
ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com