/indian-express-malayalam/media/media_files/uploads/2017/07/Cow-horzOut.jpg)
ന്യൂഡല്‍ഹി: നമ്മുടെ രാജ്യത്ത് പശുവിനെ കൊന്നാല്‍ 14 വര്‍ഷം തടവ് മനുഷ്യനെ കൊന്നാല്‍ രണ്ടു വര്‍ഷവും. ഈ സുപ്രധാന നിരീക്ഷണം ഏറെ നിരാശനായി പങ്കുവെച്ചത് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ് കുമാറാണ്. പശുവിനെ കൊന്നാൽ വിവിധ സംസ്ഥാനങ്ങളിൽ അഞ്ചു വർഷം, ഏഴുവർഷം, 14 വർഷം എന്നിങ്ങനെയാണ് തടവെന്നും എന്നാൽ മനുഷ്യനെ കൊന്നവർക്ക് രണ്ടു വർഷം മാത്രമേ ശിക്ഷയുള്ളൂവെന്നും ആണ് ഡൽഹി അഡീഷണൽ സെഷൻ ജഡ്ജി പറഞ്ഞത്. ഇത് മാറാന്‍ നിയമ ഭേദഗതി വരുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു..
2008ല്‍ യുവ വ്യവസായി ഉത്സവ് ബാഷിന്റെ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് വഴിയാത്രക്കാരനായ അനൂജ് ചൗഹാന്‍ കൊല്ലപ്പെടുകയും സുഹൃത്ത് മൃഗാങ്ക് ശ്രീവാസ്തവയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ വിധി പ്രഖ്യാപിച്ച ശേഷമായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയുടെ പേരില്‍ രണ്ടു വര്‍ഷമാണ് ഉത്സവിന് തടവ് ശിക്ഷ വിധിച്ചത്. അനൂജിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും നഷ്ട പരിഹാരവും നല്‍കിയതോടെ കേസ് പൂര്‍ണ്ണമായി.
കേസിലെ വിധി മെയില്‍ പൂര്‍ത്തിയാക്കിയെങ്കിലും ശിക്ഷാ വിധി പുറപ്പെടുവിക്കുമ്പോഴാണ് ജഡ്ജി ഇങ്ങനെ നിരീക്ഷണം നടത്തിയത്. രാജ്യത്ത് പശുവിനെ കൊന്നാല്‍ 5,7 അല്ലെങ്കില്‍ 14വര്‍ഷം വരെ എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ തടവ് ശിക്ഷ. എന്നാല്‍ തീര്‍ത്തും അശ്രദ്ധയോടെ വാഹനം ഓടിച്ച് ആളെ കൊന്നാല്‍ വെറും രണ്ടു വര്‍ഷം മാത്രമാണ് ശിക്ഷ.
2008 സെപ്തംബർ 11നാണ് ഉത്സവ് അപകടം വരുത്തിയത്. അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാരാനയ അനൂജ് ചൗഹാൻ മരിക്കുകയും സുഹൃത്ത് മൃഗങ്ക് ശ്രീവാസ്തവക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015ല്‍ മാത്രം 4.64 ലക്ഷം റോഡ് അപകടങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.