scorecardresearch

Delhi Red Fort Blast: ഡൽഹി സ്‌ഫോടനം; അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ചെങ്കോട്ട സ്‌ഫോടനത്തിൽ സർവ്വകലാശാലയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്

ചെങ്കോട്ട സ്‌ഫോടനത്തിൽ സർവ്വകലാശാലയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്

author-image
WebDesk
New Update
AL Faalah uni

Delhi Blast Updates

Delhi Blast Updates: ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അൽ ഫലാഹ് സർവകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ന്യൂനപക്ഷ പദവി എടുത്തു കളയാതെയിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ചെങ്കോട്ട സ്‌ഫോടനത്തിൽ സർവ്വകലാശാലയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ, സ്‌ഫോടനവുമായി ബന്ധമില്ലെന്ന് കാണിച്ച് അൽ ഫലാഹ് സർവ്വകലാശാല വാർത്താകുറിപ്പ് ഇറക്കിയിരുന്നു.

Advertisment

Also Read:ഡൽഹി സ്‌ഫോടനം; പ്രതികൾക്ക് വിദേശത്ത് നിന്ന് ലഭിച്ചത് 42 ബോംബ് നിർമ്മാണ വീഡിയോകൾ

മുഖ്യപ്രതി ഭീകരൻ ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഐ. കശ്മീരിൽ എത്തിയ ഉമർ അൽ ഖ്വയ്ദയടക്കം ഗ്രൂപ്പുകളുമായി ചർച്ച നടത്തിയെന്നാണ് കണ്ടെത്തൽ. ഇതിനിടെ വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്നുപേരാണെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീളുന്നതാണ് ഈ കണ്ണികളെന്ന് ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ പ്രധാനനഗരങ്ങളിൽ ആക്രമണത്തിനുള്ളപദ്ധതിയുടെ ഭാഗമായി പാക് ചാരസംഘടനയുമായും ഇടപെടൽ നടത്തി എന്നാണ് റിപ്പോർട്ടുകൾ.

Advertisment

Also Read:ഡൽഹി സ്‌ഫോടനം; വിദേശ സഹായം ലഭിച്ചെന്ന് കണ്ടെത്തൽ, അക്കൗണ്ടുകൾ മരവിപ്പിച്ചു

കശ്മീരിലെ ഖ്വാസിഗുണ്ടിൽ ഒക്ടോബർ 18 നാണ് മറ്റുഗ്രൂപ്പുകളുമായി നബി ചർച്ച നടത്തിയത് എന്നാണ് കണ്ടെത്തൽ. അൻസർ ഗസ്വതുൽ ഹിന്ദ് എന്ന പേരിലാണ് ആക്രമണ ഗ്രൂപ്പ് സ്വയം വിശേഷിപ്പിച്ചിരുന്നതെന്നും എൻഐഎ വ്യക്തമാക്കുന്നു. ഇതിനിടെ ഭീകരസംഘവുമായി ബന്ധപ്പെട്ട് കണ്ണികൾ പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുകയാണ്. പ്രതികളുടെ മൊബൽ അടക്കം ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പരിശോധിച്ചതോടെയാണ് ഇതിനായുള്ള തെളിവുകൾ ലഭിച്ചത്. 

Also Read:ഡൽഹി സ്‌ഫോടനം; അൽഫലാ സർവകലാശാല ചെയർമാൻ അറസ്റ്റിൽ

ഉഗാസ എന്ന പേരിൽ അറിയപ്പെടുന്ന ഭീകരൻ അല്ലാതെ മറ്റു രണ്ടു പേരുമായിട്ടും ഈ സംഘം ഇടപെടൽ നടത്തി. ഫൈസൽ ബട്ട്, ഹാഷിം എന്നിവരുമായിട്ടാണ് ഭീകരസംഘം ബന്ധപ്പെട്ടിരുന്നത്. ഇതിൽ ഫൈസലിനെയാണ് ഐഎസ്‌ഐ ഏജൻറ് എന്ന് സംശയിക്കുന്നത്. ഉഗാസയുടെ നിലവിലെ സാന്നിധ്യം അഫ്ഗാനിസ്ഥാനിൽ എന്ന് അന്വേഷണം ഏജൻസികണ്ടെത്തിയിട്ടുണ്ട്.

Read More: ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: