scorecardresearch

ഡൽഹി സ്‌ഫോടനം; മുഖ്യപ്രതി ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷാ സേന

അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകർത്തതെന്നാണ് സുരക്ഷാ സേന നൽകുന്ന വിശദീകരണം

അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകർത്തതെന്നാണ് സുരക്ഷാ സേന നൽകുന്ന വിശദീകരണം

author-image
WebDesk
New Update
Dr Umar Nabi Bhat,

ഉമർ നബി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിലെ സ്ഫോടകൻ ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷാ സേന. ജമ്മു കശ്മീരിലെ പുൽവാമയിൽ ഉമർ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകർത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകർത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകർത്തതെന്നാണ് സുരക്ഷാ സേന നൽകുന്ന വിശദീകരണം.

Advertisment

Also Read:ബിഹാറിൽ എൻഡിഎ മുന്നേറ്റം, 55 ഇടങ്ങളിൽ ഇന്ത്യ സഖ്യം

അതേസമയം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അറസ്റ്റിലായ ഫരീദാബാദ് അൽഫലാ സർവകലാശാലയിലെ ഡോക്ടർ അദീലിന്റെ സഹോദരൻ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീൽ അറസ്റ്റിലായതിന് പിന്നാലെ മുസഫർ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോർട്ടുകൾ. ഇയാൾക്കായി ജമ്മു കശ്മീർ പൊലീസ് ഇന്റർപോളിനെ സമീപിച്ചിട്ടുണ്ട്. മുസഫറിനായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഉമർ നബിക്കൊപ്പം മുസഫർ തുർക്കി സന്ദർശിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

Also Read:ഡൽഹിയിൽ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, തീവ്രവാദത്തെ അടിച്ചമർത്തും

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പതിനഞ്ചുപേരിൽ ഒരാളാണ് ഉത്തർപ്രദേശിലെ സഹാറൻപുർ സ്വദേശിയായ ഡോ. അദീൽ റാത്തൽ. അൽഫല സർവകലാശാലയിലെ തന്നെ ഡോക്ടർമാരായ മുസമ്മിൽ അഹമ്മദ്, ഷഹീൻ ഷാഹിദ്, ഉമർ മുഹമ്മദ് എന്നിവരാണ് ആദ്യഘട്ടത്തിൽ അറസ്റ്റിലായത്. 

Advertisment

ഇവർക്ക് പുറമേ പന്ത്രണ്ട് പേരുടെ കൂടി അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. ഇതിൽ ആറ് പേർ ജമ്മു കശ്മീർ സ്വദേശികളാണ്. ഡോ. സജ്ജാദ്, ആരിഫ്, യാസിർ, മക്‌സൂദ്, ഇർഫാൻ, സമീർ എന്നിവരാണ് ജമ്മു കശ്മീർ സ്വദേശികൾ. അദീലിന് പുറമേ ഒരു ഉത്തർപ്രദേശ് സ്വദേശി കൂടി അറസ്റ്റിലായിട്ടുണ്ട്. ലഖ്‌നൗ സ്വദേശിയായ ഡോ. പെർവസ് ആയിരുന്നു അറസ്റ്റിലായത്.

Also Read:ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

തിങ്കളാഴ്ച വൈകിട്ട് 6.52 ഓടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്‌ഫോടനം. തൊട്ടുപിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അരമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. സ്ഫോടനത്തിൽ ഇതുവരെ 13 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More:ബിഹാർ തിരഞ്ഞെടുപ്പ്; ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടിയുടെ അനധികൃത പണം

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: