/indian-express-malayalam/media/media_files/2025/11/11/redfort-new2333-crop-2025-11-11-04-09-02.jpg)
Delhi Redfort Blast Updates (Express Photo by Gajendra Yadav)
Delhi Redfort Blast Updates: ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിൽ സ്‌ഫോടനം ഉണ്ടായ കാറിന്റെ ഏറ്റവും പുതിയ ഉടമ പുൽവാമ സ്വദേശി. സ്‌ഫോടനം ഉണ്ടായ ഹരിയാന രജിസ്‌ട്രേഷനിലുള്ള കാർ നിരവധി തവണ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ഏറ്റവും പുതിയ ഉടമ പുൽവാമ സ്വദേശിയാണെന്നും ഡൽഹി പോലീസ് പറഞ്ഞു. ഇയാളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Also Read:ഡൽഹി സ്‌ഫോടനം; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; പരിക്കേറ്റവരെ സന്ദർശിച്ച് അമിത് ഷാ
നേരത്തെ സ്‌ഫോടനം ഉണ്ടായ ഹ്യുണ്ടായി ഐ20 വാഹനത്തിന്റെ ആദ്യ ഉടമയെ പോലീസ് കണ്ടെത്തിയിരുന്നു. ഹരിയാന ഗുഡ്ഗാവ് സ്വദേശിയുടെ പേരിലായിരുന്നു കാർ ആദ്യമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കാർ വിറ്റിരുന്നുവെന്നും കാർ ഒന്നിലധികം തവണ കൈമാറ്റം ചെയ്തിരുന്നെന്നും കണ്ടെത്തിയിരുന്നു.
Also Read:ഡൽഹി സ്‌ഫോടനം; ഉഗ്ര ശബ്ദത്തോടെ തീഗോളം, പിന്നാലെ ചിതറിയ കൈ കണ്ടെന്ന് ദൃക്സാക്ഷി
ഗുഡ്ഗാവ് നിവാസിയിൽ നിന്ന് കാർ ആദ്യം വാങ്ങിയത് ഓഖ്ലയിലുള്ള വ്യക്തിയാണ്. ഇയാൾ പിന്നീട് അംബാലയിലുള്ള മറ്റൊരു വ്യക്തിക്ക് കാർ കൈമാറിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ കാറിന്റെ രജിസ്ട്രേഷൻ മാറ്റിയിരുന്നില്ലെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
നേരത്തെ സ്‌ഫോടനത്തിന് മുമ്പേ ഏകദേശം മൂന്ന് മണിക്കൂറോളം കാർ ചെങ്കോട്ടയിലെ പാർക്കിംങ് മൈതാനത്ത് ഉണ്ടായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന്് കണ്ടെത്തിയിരുന്നു. ആറരയോടെയാണ് കാർ പാർക്കിംങ് ഗ്രൗണ്ട് വിട്ടതെന്നും ഈ സമയം സ്ഥലത്ത് വലിയ ഗതാഗതക്കുരുക്കുണ്ടായിരുന്നെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
Also Read:രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്‌ഫോടനം; വീഡിയോ
സ്‌ഫോടനത്തിൽ ഇതുവരെ ഒൻപത് മരണങ്ങളാണ് സ്ഥിരീകരിച്ചത്.മരിച്ചവരിൽ ഒരാളെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. കൊല്ലപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 20 പേർ ഗുരുതരാവാസ്ഥയിൽ ചികിത്സയിലാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.
തിങ്കളാഴ്ച വൈകിട്ട് 6.52-നാണ് സ്‌ഫോടനം ഉണ്ടായത്. ചെങ്കോട്ട ലാൽകില മെട്രോ സ്റ്റേഷൻറെ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്‌ഫോടനം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലാണ് സ്‌ഫോടനം ഉണ്ടായത്. ഇതിനുപിന്നാലെ ആറോളം വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഓട്ടോ റിക്ഷ, കാർ എന്നിവ അടക്കമുള്ള വാഹനങ്ങൾക്കാണ് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
Read More:ഡൽഹി സ്‌ഫോടനം ഉണ്ടായത് ഐ20 കാറിൽ; വാഹനം പലതവണ കൈമാറി, ആദ്യത്തെ ഉടമയെ കണ്ടെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us