scorecardresearch

Delhi Red Fort Blast: ഡൽഹി സ്‌ഫോടനം; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; പരിക്കേറ്റവരെ സന്ദർശിച്ച് അമിത് ഷാ

കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെ ദുഖത്തിൽ പങ്കുചേരുന്നെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു

കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെ ദുഖത്തിൽ പങ്കുചേരുന്നെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Red Fort bLAST LATEST

Delhi Blast Updates (Express Photo by Gajendra Yadav)

Delhi Red Fort Blast Updates: ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപതി മൂർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെ ദുഖത്തിൽ പങ്കുചേരുന്നെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

Advertisment

Also Read:രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്ഫോടനം; എട്ട് മരണം, 20 പേർ ചികിത്സയിൽ, എങ്ങും ജാഗ്രതാ നിർദേശം

ഡൽഹി സ്ഫോടനത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പരിക്കേറ്റവർക്ക് എല്ലാവിധ സഹായവും ഉറപ്പുവരുത്തും. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് അധികൃതരുമായും സംസാരിച്ച് സ്ഥിതിഗതി വിലയിരുത്തിയതായും മോദി എക്‌സിൽ കുറിച്ചു. 

സ്ഫോടന വാർത്ത ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ദാരുണമായ സംഭവത്തിൽ നിരവധി നിരപരാധികളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് അങ്ങേയറ്റം ദുഖകരമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ദുഖത്തിന്റെ ഈ മണിക്കൂറിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തിൽ താൻ നിലക്കൊള്ളുന്നുവെന്നും പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി കുറിച്ചു.

Advertisment

Also Read:ഡൽഹി സ്‌ഫോടനം; ഉഗ്ര ശബ്ദത്തോടെ തീഗോളം, പിന്നാലെ ചിതറിയ കൈ കണ്ടെന്ന് ദൃക്സാക്ഷി

അതേസമയം പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച അമിത് ഷാ സംഭവ സ്ഥലവും സന്ദർശിച്ചു. ഹ്യുണ്ടായ് ഐ ട്വന്റി വാഹനമാണ് പൊട്ടിത്തെറിച്ചതെന്നും വിഷയത്തിൽ എല്ലാവിധത്തിലുള്ള പരിശോധനകളും നടത്തുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

സംഭവം ഭീകരാക്രമണമാണോ എന്ന ചോദ്യത്തിന്, 'ഞങ്ങൾ എല്ലാ വശങ്ങളും അന്വേഷിക്കുകയാണ്, ഒന്നും തള്ളിക്കളയുന്നില്ല. എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിനു പിന്നിലെ കാരണം എന്താണെന്ന് ഇപ്പോൾ പറയാൻ വളരെ പ്രയാസമാണ്. സ്‌ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്ത സാംപിളുകൾ വിശകലനം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ-അമിത് ഷാ പറഞ്ഞു. 

Also Read:ഡൽഹി സ്‌ഫോടനം ഉണ്ടായത് ഐ20 കാറിൽ; വാഹനം പലതവണ കൈമാറി, ആദ്യത്തെ ഉടമയെ കണ്ടെത്തി

സ്‌ഫോടനം അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു. സ്ഫോടന വാർത്ത ഹൃദയഭേദകമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മരിച്ചവരുടെ ആത്മാക്കൾക്ക് ദൈവം ശാന്തി നൽകട്ടെയെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. 

കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നൽകാനും സാധിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തിന്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം. ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More:ഡൽഹി സ്‌ഫോടനത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തും: അമിത് ഷാ

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: