scorecardresearch

ഡൽഹി സ്‌ഫോടനം; പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി

തിങ്കളാഴ്ച്ച വൈകുന്നരേം 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. സംഭവത്തിൽ 13 പേരുടെ മരണം സ്ഥിരീകരിച്ചു. 20ഓളം ആളുകൾ ചികിത്സയിൽ കഴിയുകയാണ്

തിങ്കളാഴ്ച്ച വൈകുന്നരേം 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. സംഭവത്തിൽ 13 പേരുടെ മരണം സ്ഥിരീകരിച്ചു. 20ഓളം ആളുകൾ ചികിത്സയിൽ കഴിയുകയാണ്

author-image
WebDesk
New Update
MODI NEW1

ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചപ്പോൾ (Photo credit-X/Narendra Modi)

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ കഴിയുന്നവരെയാണ് മോദി സന്ദർശിച്ചത്. ഭൂട്ടാൻ സന്ദർശനത്തിന് ശേഷം ഇന്നാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

Advertisment

Also Read:ഡൽഹി സ്‌ഫോടനക്കേസിൽ വഴിത്തിരിവ്; മുഖ്യപ്രതി ഉമർ നബിയുടെ രണ്ടാമത്തെ വാഹനം കണ്ടെത്തി

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുമായി പ്രധാനമന്ത്രി സംസാരിച്ചു. ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള കാര്യങ്ങളാണ് ചോദിച്ച് അറിഞ്ഞത്. കൂടാതെ പരിക്കേറ്റവരെ ചികിത്സിക്കുന്ന ഡോക്ടർമാരോടും വിശദവിവരങ്ങൾ മോദി ചോദിച്ചു.

തിങ്കളാഴ്ച്ച വൈകുന്നരേം 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. സംഭവത്തിൽ 13 പേരുടെ മരണം സ്ഥിരീകരിച്ചു. 20ഓളം ആളുകൾ ചികിത്സയിൽ കഴിയുകയാണ്. ഫരീദാബാദിൽ വൻ അളവിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ചെങ്കോട്ട സ്‌ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം അന്വേഷിച്ചത്. തുടർന്ന് പുറത്തുവന്ന വിവരങ്ങളെല്ലാം ഫരീദാബാദ് സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു.

Advertisment

Also Read:ചെങ്കോട്ട സ്ഫോടനം; കാർ ഒടിച്ചത് 'വൈറ്റ് കോളർ ഗ്രൂപ്പ്' തലവൻ ഡോക്ടർ ഉമർ നബി

ഫരീദാബാദ് റെയ്ഡിൽ അറസ്റ്റിലായ ഡോക്ടർമാരുമായി ബന്ധമുള്ള ഡോ. ഉമറാണ് സ്‌ഫോടനം നടന്ന കാർ ഓടിച്ചിരുന്നത്. ജമ്മു കശ്മീർ പൊലീസ് ഉമറിന്റെ പിതാവ്, മാതാവ്, സഹോദരങ്ങൾ അടക്കം ആറ് പേരെ കസ്റ്റഡിയിൽ എടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയുമായിരുന്നു. ഉമറിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 

Also Read:ഒന്നിലധികം ടീമുകൾ, 100 സിസിടിവി ക്യാമറകൾ, ഒരു ഐ20: ഡൽഹിയിലേക്ക് കടന്ന കാർ പോലീസ് എങ്ങനെ ട്രാക്ക് ചെയ്തു?

മരിച്ചത് ഉമർ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടന്നുവരികയാണ്. അതേസമയം, സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ 10 അംഗ സംഘത്തെയണ് എൻഐഎ നിയോഗിച്ചിട്ടുള്ളത്. എൻഐഎ അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാഖറെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല.

Read More: ചെങ്കോട്ട സ്ഫോടനം: പുൽവാമ സ്വദേശി ഹ്യുണ്ടായ് ഐ20 കാർ വാങ്ങിയത് ഒരാഴ്ച മുൻപ്

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: