/indian-express-malayalam/media/media_files/2025/11/13/delhi-blast-111111134444-2025-11-13-14-34-46.jpg)
അൽ ഫലാ സർവകലാശാല
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സർവകലാശാലയിൽ നിന്നും കോഡ് വാക്കുകളും എൻക്രിപ്റ്റഡ് സന്ദേശങ്ങളും അടങ്ങുന്ന രണ്ട് ഡയറികൾ കണ്ടെത്തിയതായി റിപ്പോർട്ട്.
Also Read:ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്
ചെങ്കോട്ട സ്ഫോടനം നടത്തിയ ഡോ. ഉമർ മുഹമ്മദിന്റെയും പിന്നാലെ അറസ്റ്റിലായ ഡോ. മുസമിൽ ഷക്കീലിന്റേതുമാണ് കണ്ടെടുത്ത ഡയറികൾ. മുസമിൽ താമസിച്ച അൽ ഫലാ സർവകലാശാലയിലെ 17ാം കെട്ടിടത്തിലെ പതിമൂന്നാം നമ്പർ മുറിയിൽ നിന്നുമാണ് ഡയറികൾ കണ്ടെത്തിയത്.
Also Read: ഡൽഹിയിൽ നടന്നത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, തീവ്രവാദത്തെ അടിച്ചമർത്തും
ഓപ്പറേഷൻ എന്ന വാക്ക് ഈ ഡയറികളിൽ ആവർത്തിച്ച് കാണാമെന്ന് സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ചെങ്കോട്ട സ്ഫാടനവുമായി ബന്ധപ്പെട്ട സൂചനയാണോയെന്നാണ് സംശയം. പാക്കേജ്, ഷിപ്മെന്റ്' എന്നീ വാക്കുകൾ ഇരുവരുടെയും ഫോണുകളിലെ സന്ദേശങ്ങളിൽ നിരവധി തവണ ഉപയോഗിച്ചതായും കണ്ടെത്തി.
Also Read:ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
മുസമിലിന്റെ 13ാം നമ്പർ മുറിയാണ് ഉമറിന്റെയും കസ്റ്റഡിയിലുള്ള മറ്റ് രണ്ടുപേരായ അദീലിന്റെയും ഷഹീനിന്റെയും രഹസ്യ കേന്ദ്രമെന്നും അവിടെ നിന്നുമാണ് തിങ്കളാഴ്ചത്തെ സ്ഫോടനം ആസൂത്രണം ചെയ്തതായാണ് സംശയിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുസമിലിന്റെ മുറിയിൽ നിന്നും കുറച്ച് മീറ്ററുകൾ മാത്രം മാറി സ്ഥിതി ചെയ്യുന്ന സർവകലാശാല ലാബിൽ നിന്നും ബോംബ് നിർമിക്കുന്ന കെമിക്കലുകൾ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, തെറ്റായ വിവരങ്ങൾ നൽകിയെന്ന് കാട്ടി അൽ ഫലാ സർവകലാശയ്ക്ക് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ബുധനാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകി. അക്രഡിറ്റേഷൻ പദവി ലഭിക്കുന്നതിന് തെറ്റായ വിവരങ്ങൾ നൽകിയെന്ന് സൂഷ്മപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Read More:ചെങ്കോട്ട സ്ഫോടനം; കാർ ഒടിച്ചത് 'വൈറ്റ് കോളർ ഗ്രൂപ്പ്' തലവൻ ഡോക്ടർ ഉമർ നബി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us