scorecardresearch

Delhi Red Fort Blast: ഡൽഹി സ്‌ഫോടനത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തും: അമിത് ഷാ

പ്രദേശത്തെ സിസിടിവി അടക്കമുള്ളവ പരിശോധിച്ചു വരികയാണെന്നും അന്വേഷണ വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി

പ്രദേശത്തെ സിസിടിവി അടക്കമുള്ളവ പരിശോധിച്ചു വരികയാണെന്നും അന്വേഷണ വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Amith sha at bombblast spot

Delhi Red Fort Blast Updates (Express Photo by Gajendra Yadav)

Delhi Red Fort Blast Updates:ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. "എൻഐഎ, എൻഎസ്ജി അടക്കമുള്ള ഏജൻസികൾ സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. പ്രദേശത്തെ എല്ലാ സിസിടിവികളും പരിശോധിച്ചുവരികയാണ്. സ്‌ഫോടനത്തിന് പിന്നിലുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്. കണ്ടെത്തൽ ഉടൻ ജനങ്ങളുമായി പങ്കിടും"- അമിത് ഷാ വ്യക്തമാക്കി.

Advertisment

Also Read:ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം;എട്ട് മരണം, 12 പേർക്ക് പരിക്ക്, രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം

സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ അമിത് ഷാ സന്ദർശിച്ചു. നേരത്തെ പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ട് അമിത് ഷാ സ്ഥിതിവിവരങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ ആദ്യ പ്രതികരണം ഉണ്ടായത്. 

Also Read:രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്‌ഫോടനം; വീഡിയോ

അതേസമയം, ഡൽഹി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. പന്ത്രണ്ട് പേരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. ചെങ്കോട്ടയ്ക്ക് സമീപത്തുള്ള മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപത്താണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഡൽഹി പോലീസ് പറഞ്ഞു. സ്‌ഫോടനത്തിന പിന്നാലെ നിരവധി വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. രണ്ടര കിലോമീറ്റർ അകലെവരെ സ്‌ഫോടന ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. 

Advertisment

Also Read:ഡൽഹി സ്‌ഫോടനം; കേരളത്തിലും അതീവ ജാഗ്രത, പരിശോധന ശക്തമാക്കി

ഡൽഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ചെങ്കോട്ട. ആൾക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രധാന അന്വേഷണ ഏജൻസികളും സ്‌ഫോടന നടന്ന സ്ഥലത്തെത്തിയിട്ടുണ്ട്. 

സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി. മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവടങ്ങളിൽ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി.

Read More:350 കിലോ സ്ഫോടകവസ്തുക്കൾ, എകെ-47 തോക്ക്; ജമ്മു കശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ അറസ്റ്റിൽ

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: