ന്യൂഡൽഹി: ശക്തമായ പുകമഞ്ഞ് മൂലം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തുടങ്ങേണ്ട സർവ്വീസുകൾ വൈകി. രാവിലെ 7.15 മുതല്‍ നിര്‍ത്തിവച്ച സർവ്വീസുകൾ രണ്ട് മണിക്കൂറിന് ശേഷം പുനരാരംഭിച്ചു.
ശക്തമായ പുകമഞ്ഞ് മൂലം റൺവേ കാണാനാകാത്തതിനാലാണ് സർവ്വീസ് നിർത്തിവച്ചത്. വിമാനം സുരക്ഷിതമായി യാത്ര തുടങ്ങണമെങ്കിൽ കുറഞ്ഞത് 125 മീറ്ററെങ്കിലും കാഴ്ച വേണം. എന്നാൽ വിമാനം ഇറങ്ങുന്നതിന് 50 മീറ്റർ കാഴ്ച ഉണ്ടായാൽ മതി. ഡൽഹിയിലെ വിവിധ ഇടങ്ങളും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം മുതല്‍ മഞ്ഞ് മൂടി കിടക്കുകയാണ്.