ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡൽഹിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും കുറച്ച് ദിവസം കൂടി അവധിയും സർക്കാർ അനുവദിച്ചിട്ടുണ്ട്. പ്രൈമറി സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രവര്‍ത്തിക്കുന്ന മറ്റ് ക്ലാസുകളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അസംബ്ലിയില്‍ ബോധവത്കരണം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

വീടിനു പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണമെങ്കിൽ ഇനി മുതൽ നാലിരട്ടി ഫീസ് നൽക്കേണ്ടി വരും. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടത്. നഗരത്തിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രണ രേഖ ഭേദിച്ചതിനിടെ തുടർന്നാണ് പാർക്കിംഗ് ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ സമിതി ശുപാർശ ചെയ്തത്.

കഴിഞ്ഞവർഷത്തെ ദീപാവലി ആഘോഷത്തിന് ശേഷം ഡൽഹിയിൽ കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരുന്നു. മാസങ്ങൾക്ക് ശേഷമാണ് അന്തരീക്ഷ മലിനീകരണത്തിന് ശമനമുണ്ടായത്. ഇത് തടയുന്നതിന് വേണ്ടി ഇത്തവണത്തെ ദീപാവലിക്ക് സുപ്രീം കോടതി ഏർപ്പെടുത്തിയ പടക്ക നിരോധനം വേണ്ടത്ര ഫലം കണ്ടില്ലെന്ന് ആക്ഷേപമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വായു മലനീകരണം നടക്കുന്നത് ഡൽഹിയിലാണെന്നാണ് ലോക ആരോഗ്യസംഘടനയുടെ 2014 ലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഡ​ൽ​ഹി​ക്കു​പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദും അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം മൂ​ലം വീ​ർ​പ്പു​മു​ട്ടു​കയാണ്. അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഗാ​സി​യാ​ബാ​ദ് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​ദേ​ശ​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook