/indian-express-malayalam/media/media_files/2026/01/04/venizela-attack-3-2026-01-04-13-15-54.jpg)
ഡെൽസി റോഡ്രിഗസ്
കാരക്കാസ്: നാടകീയ നീക്കങ്ങൾക്കൊടുവിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സൈന്യത്തിന്റെ പിടിയിലായതായി റിപ്പോർട്ട്. ശനിയാഴ്ച നടന്ന സൈനിക നീക്കത്തിലൂടെയാണ് മഡുറോയെ പിടികൂടിയതെന്ന് വാഷിംഗ്ടൺ അവകാശപ്പെട്ടു.
Also Read:അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനം; മഡുറോയെ പിടികൂടിയ സംഭവത്തിൽ പ്രതിഷേധവുമായി ന്യൂയോർക്ക് മേയർ മംദാനി
ഇതിനുപിന്നാലെ രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് താൽക്കാലികമായി അധികാരം ഏറ്റെടുക്കാൻ വെനസ്വേലയിലെ പരമോന്നത കോടതി ഉത്തരവിട്ടു.
ആരാണ് ഡെൽസി റോഡ്രിഗസ്?
2018 മുതൽ വെനസ്വേലയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഡെൽസി റോഡ്രിഗസ് മഡുറോയുടെ വിശ്വസ്തയായാണ് അറിയപ്പെടുന്നത്. വെനസ്വേലയുടെ എണ്ണാധിഷ്ഠിത സമ്പദ്വ്യവസ്ഥ നിയന്ത്രിക്കുന്നതിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേൽനോട്ടത്തിലും അവർ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ബ്രിട്ടനിലും ഫ്രാൻസിലുമായി നിയമപഠനം പൂർത്തിയാക്കിയ ഡെൽസി അന്താരാഷ്ട്ര തലത്തിൽ വെനസ്വേലൻ വിപ്ലവത്തിന്റെ മുഖമായി അറിയപ്പെടുന്നു.
Also Read:വെനസ്വേലയിലെ യുഎസ് വ്യോമാക്രമണത്തിൽ 40 മരണം; അപകടകരമായ കീഴ്‌വഴക്കമെന്ന് യുഎൻ
കൊല്ലപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് ജോർജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ് ഡെൽസി. മഡുറോയുടെ അടുത്ത വൃത്തങ്ങളിൽ പലർക്കും അമേരിക്കയുടെ ക്രിമിനൽ കേസുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഡെൽസിക്കെതിരെ അത്തരം നടപടികൾ ഉണ്ടായിട്ടില്ല. അമേരിക്കയിലെ എണ്ണ വ്യവസായ രംഗത്തുള്ള പ്രമുഖരുമായും ചില റിപ്പബ്ലിക്കൻ നേതാക്കളുമായും ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അനിശ്ചിതത്വം തുടരുന്നു
ഡെൽസി റോഡ്രിഗസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചെങ്കിലും വെനസ്വേലൻ ഔദ്യോഗിക മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ നടപടിയെ 'ക്രൂരത' എന്ന് വിശേഷിപ്പിച്ച ഡെൽസി, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രതികരിച്ചു. മഡുറോയുടെയും ഭാര്യയുടെയും ജീവൻ രക്ഷിക്കണമെന്നും അവർ സുരക്ഷിതരാണെന്നതിന്റെ തെളിവ് പുറത്തുവിടണമെന്നും അവർ അമേരിക്കയോട് ആവശ്യപ്പെട്ടു.
Also Read:വെനസ്വേല ഇനി യുഎസ് ഭരിക്കുമെന്ന് ട്രംപ്; നിക്കോളാസ് മഡുറോയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചു
നിലവിൽ ഡെൽസി റോഡ്രിഗസ് എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. അവർ റഷ്യയിലുണ്ടെന്ന റിപ്പോർട്ടുകൾ മോസ്‌കോ നിഷേധിച്ചിട്ടുണ്ട്. അതേസമയം, നൊബേൽ സമ്മാന ജേതാവായ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയും ഒളിവിലാണെന്നാണ് സൂചന. മഡുറോയുടെ അഭാവത്തിൽ രാജ്യത്ത് ഒരു അധികാര വടംവലി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Read More: ബസ് ഡ്രൈവറിൽ നിന്ന് രാഷ്ട്ര തലവനിലേക്ക് ; ആരാണ് യുഎസ് തടവിലാക്കിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us