scorecardresearch

വെനിസ്വേലയില്‍ ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്‍റായി ചുമതലയേറ്റു

വാഷിങ്ടണുമായി സഹകരിക്കുമെന്ന് ഡെന്‍സി റോഡ്രിഗസ് വ്യക്തമാക്കി. പാര്‍ലമെന്‍റായ നാഷണല്‍ അസംബ്ലിയില്‍ നടന്ന ചെറിയ ചടങ്ങിലാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്

വാഷിങ്ടണുമായി സഹകരിക്കുമെന്ന് ഡെന്‍സി റോഡ്രിഗസ് വ്യക്തമാക്കി. പാര്‍ലമെന്‍റായ നാഷണല്‍ അസംബ്ലിയില്‍ നടന്ന ചെറിയ ചടങ്ങിലാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്

author-image
WebDesk
New Update
delcy

ഡെല്‍സി റോഡ്രിഗസ്

കാരക്കാസ്: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു. നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ സൈന്യം പിടികൂടി രണ്ട് ദിവസം കഴിയുമ്പോഴാണ് ഡെന്‍സിയുടെ സ്ഥാനാരോഹണം. മഡൂറോയും ഭാര്യയും ന്യൂയോര്‍ക്കില്‍ വിചാരണ നേരിടുകയാണ്.

Advertisment

Also Read:വെനസ്വേലയിലെ യുഎസ് വ്യോമാക്രമണത്തിൽ 40 മരണം; അപകടകരമായ കീഴ്‌വഴക്കമെന്ന് യുഎൻ

വാഷിങ്ടണുമായി സഹകരിക്കുമെന്ന് ഡെന്‍സി റോഡ്രിഗസ് വ്യക്തമാക്കി. പാര്‍ലമെന്‍റായ നാഷണല്‍ അസംബ്ലിയില്‍ നടന്ന ചെറിയ ചടങ്ങിലാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്. വെനിസ്വേലയിലെ എല്ലാ ജനങ്ങളുടെയും പേരിലാണ് താന്‍ സ്ഥാനം ഏറ്റെടുക്കുന്നതെന്ന് അവര്‍ പാര്‍ലമെന്‍റംഗങ്ങളോട് പറഞ്ഞു.

തന്‍റെ നായകരെ അമേരിക്ക പിടികൂടിയതില്‍ അങ്ങേയറ്റം സങ്കടമുണ്ടെന്നും മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പരാമര്‍ശിച്ച് അവര്‍ കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ചാണ് അമേരിക്ക ഇരുവരെയും പിടികൂടി വിചാരണയ്ക്ക് വിധേയരാക്കിയിരിക്കുന്നത്.

Also Read:ബസ് ഡ്രൈവറിൽ നിന്ന് രാഷ്ട്ര തലവനിലേക്ക് ; ആരാണ് യുഎസ് തടവിലാക്കിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ?

ഇടത് നേതാവായ മഡൂറോയെ അമേരിക്ക പിടികൂടിയ നടപടിയെ പാര്‍ലമെന്‍റ് അപലപിച്ചു. അമേരിക്ക വെനിസ്വേലയില്‍ നടത്തിയ സൈനിക ആക്രമണം കാരക്കാസിനെയും ലോകത്തെയും ഞെട്ടിക്കുകയും ചെയ്‌തു. പാര്‍ലമെന്‍റിന് പുറത്ത് ആയിരക്കണക്കിന് വെനിസ്വേലയിന്‍ ജനത തടിച്ച് കൂടുകയും തങ്ങളുടെ നേതാവിനെ മോചിപ്പിക്കണമെന്ന് ആവശ്യമുയര്‍ത്തുകയും ചെയ്‌തു. ഇത്തരമൊരു നടപടിയല്ല വേണ്ടിയിരുന്നെന്നും പ്രക്ഷോഭകരില്‍ ഒരാളായ ഫ്ലര്‍ ആല്‍ബര്‍ട്ടോ എന്ന മുപ്പത്തിരണ്ടുകാരന്‍ എഎഫ്‌പിയോട് പറഞ്ഞു. 

അതേസമയം പാര്‍ലമെന്‍റ് ഡെല്‍സി റോഡ്രിഗസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഡൂറോയുടെ വൈസ്‌പ്രസിഡന്‍റായിരുന്നു ഇവര്‍. ഇവരുടെ സഹോദരന്‍ ജോര്‍ജ് റോഡ്രിഗസിനെ പാര്‍ലമെന്‍റ് സ്‌പീക്കറായും തെരഞ്ഞെടുത്തു.

Also Read:വെനസ്വേല ഇനി യുഎസ് ഭരിക്കുമെന്ന് ട്രംപ്; നിക്കോളാസ് മഡുറോയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചു

വെനിസ്വേലന്‍ സുപ്രീം കോടതി ശനിയാഴ്‌ചയാണ് ഡെല്‍സിയോട് ഇടക്കാല പ്രസിഡന്‍റായി ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശിച്ചത്. സൈന്യം അവര്‍ക്ക് ഞായറാഴ്‌ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. ജോര്‍ജ് റോഡ്രിഗസിന് കൂടി ചുമതല കിട്ടിയതോടെ രാജ്യത്തിന്‍റെ നിയമനിര്‍മ്മാണ നിര്‍വഹണ രംഗങ്ങളില്‍ സ്വാധീനമുള്ള സഹോദരങ്ങള്‍ അവരോധിതരായിക്കുകയാണ്.

Read More:വെനസ്വേല ഇനി യുഎസ് ഭരിക്കുമെന്ന് ട്രംപ്; നിക്കോളാസ് മഡുറോയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചു

Attack Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: