/indian-express-malayalam/media/media_files/uploads/2020/04/rapid-test.jpg)
ന്യൂഡൽഹി: കൂടുതൽ പേർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും കൂട്ടമായി താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കിടയിലും കോവിഡ് പരിശോധനയുടെ ഭാഗമായി റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചത് കഴിഞ്ഞയാഴ്ചയാണ്. എന്നാൽ കോവിഡ് കിറ്റുകളുടെ വിതരണത്തിലെ കാലതാമസം റാപ്പിഡ് ടെസ്റ്റിനെ പ്രതികൂലമായി ബാധിക്കുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) 5 ലക്ഷം കിറ്റുകൾക്ക് ഉത്തരവിട്ടിരുന്നു, അതിൽ 2.5 ലക്ഷം കഴിഞ്ഞ ആഴ്ച വിതരണം ചെയ്യേണ്ടതായിരുന്നു.
“റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്യുമെന്ന് വിതരണക്കാരൻ പറഞ്ഞുവെങ്കിലും അത് ഇതുവരെ വന്നിട്ടില്ല. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ താൻ കിറ്റുകൾ നൽകുമെന്ന് അദ്ദേഹം പറയുന്നു. കിറ്റുകൾ വരും,” ഐസിഎംആറിലെ ഡോ. ആർ. ആർ. ഗംഗാഖേദ്കർ പറഞ്ഞു.
Read More: കോവിഡ്: മരണം 1.08 ലക്ഷം കടന്നു, രോഗബാധിതർ 17 ലക്ഷത്തിന് മുകളിൽ
ദക്ഷിണ കൊറിയയുടെ വിജയകരമായ മാതൃകയെത്തുടർന്ന്, കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി രോഗ ബാധിതരെ കണ്ടെത്തുന്നതിനും ഐസൊലേറ്റ് ചെയ്യുന്നതിനും വേഗത വർദ്ധിപ്പിക്കുന്നതിന് സെറോളജിക്കൽ ടെസ്റ്റുകൾ ഉപയോഗിക്കേണ്ടതുണ്ട്. നിലവിലെ കാലതാമസം വ്യാപനത്തിന്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ കൃത്യമായ വിലയിരുത്തൽ നേടുന്നതിനുള്ള സർക്കാറിന്റെ ഇൻക്രിമെന്റൽ ടെസ്റ്റിംഗിന്റെ പദ്ധതിയെ ബാധിക്കും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 768 പുതിയ കേസുകളും 36 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 7,529 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 242 പേർ മരിക്കുകയും 652 പേർ സുഖം പ്രാപിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,044 സാമ്പിളുകൾ പരിശോധിച്ചതോടെ, ആകെ പരിശോധനകളുടെ എണ്ണം 1,79,374 ആയി ഉയർന്നു.
ഗവേഷണ ക്രമീകരണങ്ങളിൽ മാത്രം റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള ലോകാരോഗ്യ സംഘടനയുടെ നിർദേശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഡോ. ഗംഗഖേദ്കർ പറഞ്ഞത്: “ഒരാൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടോ എന്നും വൈറസ് ഇപ്പോഴും ശരീരത്തിനുള്ളിൽ ഉണ്ടോ എന്നും പരിശോധനകളിൽ കാണാൻ സാധിക്കും. ഇതിന് രണ്ട് ഗുണങ്ങളുണ്ട്: തീവ്രമേഖലകളിൽ, വൈറസ് എങ്ങനെ പടരുന്നു എന്നതിനെ കുറിച്ചൊരു ധാരണ നിങ്ങൾക്ക് ലഭിക്കും. ആരോഗ്യ പരിപാലന തൊഴിലാളികളിൽ, രോഗം ബാധിച്ച വ്യക്തി രോഗപ്രതിരോധശേഷി വീണ്ടെടുത്ത് ജോലിയിൽ പ്രവേശിക്കാൻ കഴിയുമോ എന്നും ഇത് വഴി അറിയാം. ഇത് ആരോഗ്യ പ്രവർത്തകരിൽ ഭീതി കുറയ്ക്കാൻ സഹായിക്കും. ഇതൊരു ആദ്യ ഘട്ട പരീക്ഷണമാണ്. കാലത്തിനനുസരിച്ച് ഇത് മെച്ചപ്പെടും. ”
Read in English: Delay in supply of COVID-19 kits hits rapid test plan
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.