ബ്രസ്സല്‍സ് : അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്‍റെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനിലെ ഇരുപത്തിയെട്ട് അംഗങ്ങളുടെ നേതാക്കളും ഇറാന്‍ ആണവ കരാറിനെ പിന്തുണച്ചു.

ഇറാന്റെ ആണവ പരിപാടിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഉടമ്പടിക്ക് യൂറോപ്യൻ യൂണിയൻ നേതാക്കൾ സമ്മതം നൽകിയതായി യൂറോപ്യൻ യൂണിയൻ വക്താവ് പ്രെബെൻ ആമാൻ വ്യായാഴ്ച്ച ട്വീറ്റ് ചെയ്തു.

2015 ലെ കരാര്‍ ആഗോള ആണവ ഭീഷണി കുറയ്ക്കുന്നത്തിനുള്ള ശ്രമങ്ങളുടെ നെടുംതൂണായി വിശേഷിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍. കരാറില്‍ നിന്നും മാറി നടക്കുന്നത് ഉത്തരകൊറിയയുടെ ആണവ നയങ്ങള്‍ക്ക് പ്രോത്സാഹനം ആവുന്ന തരത്തില്‍ വിട്ടുവീഴ്ചയാവുമെന്ന് ചിലര്‍ ഭയക്കുന്നുണ്ട്.

വെള്ളിയാഴ്ച കരാറിന്‍റെ അംഗീകാരം റദ്ദുചെയ്ത ഡോണാള്‍ഡ് ട്രംപ് ഇറാന്‍ അത് ലംഘിക്കുന്നതായി ആരോപിക്കുകയും ക്ഷോഭിച്ചുകൊണ്ട് കരാറിനെ കര്‍ക്കശപ്പെടുത്താന്‍ യുഎസ് കോണ്‍ഗ്രസിനെ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഇറാന്‍റെ ആണവനയത്തെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി എട്ട് തവണ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook