ന്യൂഡൽഹി: പ്രതിരോധമേഖലയില്‍ ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പ്പ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ആത്മ നിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടാണ് പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം. പ്രതിരോധ മേഖലയിലേക്ക് വേണ്ട ഉപകരങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കും. ആഭ്യന്തര ഉത്പാദനം കൂട്ടാനാണ് തീരുമാനമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി
More such equipment for import embargo would be identified progressively by the DMA in consultation with all stakeholders. A due note of this will also be made in the DAP to ensure that no item in the negative list is processed for import in the future.
— Rajnath Singh (@rajnathsingh) August 9, 2020
ഭാവിയില്‍ പ്രതിരോധ മേഖലയില്‍ പൂര്‍ണ്ണമായും വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ ഇല്ലാതാക്കും. 2020നും 2024നും ഇടയില്‍ വിദേശ ഇറക്കുമതി പൂര്‍ണമായും നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
Read More: റണ്‍വേ നീട്ടേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും മനസ്സിലായി കാണും എന്ന് കരുതുന്നു; ഭരത് ഭൂഷണ്
നിരോധിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളില്‍ ലഘുവായ ഉപകരണങ്ങള്‍ മാത്രമല്ല ആധുനിക ആയുധങ്ങളും ഉള്‍പ്പെടും. ആര്‍ട്ടിലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, സോണ്‍ സിസ്റ്റം, ചരക്ക് വിമാനങ്ങള്‍, ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും.
This decision will offer a great opportunity to the Indian defence industry to manufacture the items in the negative list by using their own design and development capabilities or adopting the technologies designed & developed by DRDO to meet the requirements of the Armed Forces.
— Rajnath Singh (@rajnathsingh) August 9, 2020
ഇന്ത്യയ്ക്കുള്ളിൽ വിവിധ വെടിമരുന്നുകളും ഉപകരണങ്ങളും നിർമ്മിക്കുന്നതിനുള്ള ഇന്ത്യൻ വ്യവസായത്തിന്റെ നിലവിലെയും ഭാവിയിലെയും കഴിവുകൾ വിലയിരുത്തുന്നതിനായി സായുധ സേന, പൊതു, സ്വകാര്യ വ്യവസായം എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളുമായും നിരവധി തവണ കൂടിയാലോചിച്ച ശേഷമാണ് ഈ പട്ടിക തയ്യാറാക്കിയത്.
കരസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി 2015 മുതല്‍ 2020 വരെ 1,30,000 കോടി രൂപയാണ് രാജ്യം ചെലവിടുന്നത്. നാവികസേനയ്ക്കായി 1,40,000 കോടിയും ഇതേ സമയത്ത് ചെലവിടേണ്ടതായി വന്നു. മൂന്നുസേനകള്‍ക്കുമായി ഇത്തരത്തില്‍ 260 പദ്ധതികളിലായി 3.5 ലക്ഷം കോടി രൂപയാണ് ചെലവിടേണ്ടി വരുന്നത്. അടുത്ത ആറുമുതല്‍ ഏഴ് വര്ഷങ്ങള്ക്കുളില് ഇതിനായി ആഭ്യന്തര വിപണിയില്‍ 4 ലക്ഷം കോടിരൂപ ചെലവിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
Read More: Defence Ministry’s Atmanirbhar Bharat push: Import embargo on 101 items