Latest News

എംകെ 54 ടോർപിഡോ: അമേരിക്കയുമായി 423 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് ഇന്ത്യ

ഇന്ത്യൻ നാവികസേനയ്ക്ക് നിലവില്‍ പതിനൊന്ന് P-8I വിമാനങ്ങളാണ് ഉള്ളത്

Indian Navy

ന്യൂഡല്‍ഹി: ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധ വിമാനമായ P-8I ക്ക് 423 കോടി രൂപ ചെലവിൽ എംകെ 54 ടോർപിഡോയും ശത്രു വിമാനങ്ങളുടെ മിസൈല്‍ ആക്രമണങ്ങളില്‍ ഒഴിഞ്ഞുമാറാന്‍ സൈന്യം ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിനായി യുഎസ് ഗവണ്‍മെന്റുമായി പ്രതിരോധ മന്ത്രാലയം കരാറില്‍ ഒപ്പിട്ടു.

ഇന്ത്യൻ നാവികസേനയ്ക്ക് നിലവില്‍ പതിനൊന്ന് P-8I വിമാനങ്ങളാണ് ഉള്ളത്. അമേരിക്കൻ ബഹിരാകാശ കമ്പനിയായ ബോയിങ്ങാണ് ഇവ നിർമ്മിക്കുന്നത്.

P-8I വിമാനങ്ങള്‍ അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷികള്‍ക്ക് പുറമെ മുൻകൂർ സമുദ്ര നിരീക്ഷണ ശേഷിക്കും പേരുകേട്ടവയാണ്. ട്വിറ്ററിലൂടെയാണ് പ്രതിരോധ മന്ത്രാലയം വക്താവ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Also Read: ലഖിംപൂര്‍ ഖേരി: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Defence ministry pact with us to procure mk 54 torpedo expendables

Next Story
ലഖിംപൂര്‍ ഖേരി: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടുLakhimpur kheri, Lakhimpur kheri violence, UP SIT, Ashish mishra remanded, Accused in lakhimpur kheri case, latest news, news in malayalam, Indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com