New Update
/indian-express-malayalam/media/media_files/uploads/2021/10/boeing_p-8i_of_the_indian_navy-1200-1.jpg)
ന്യൂഡല്‍ഹി: ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധ വിമാനമായ P-8I ക്ക് 423 കോടി രൂപ ചെലവിൽ എംകെ 54 ടോർപിഡോയും ശത്രു വിമാനങ്ങളുടെ മിസൈല്‍ ആക്രമണങ്ങളില്‍ ഒഴിഞ്ഞുമാറാന്‍ സൈന്യം ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിനായി യുഎസ് ഗവണ്‍മെന്റുമായി പ്രതിരോധ മന്ത്രാലയം കരാറില്‍ ഒപ്പിട്ടു.
Advertisment
ഇന്ത്യൻ നാവികസേനയ്ക്ക് നിലവില്‍ പതിനൊന്ന് P-8I വിമാനങ്ങളാണ് ഉള്ളത്. അമേരിക്കൻ ബഹിരാകാശ കമ്പനിയായ ബോയിങ്ങാണ് ഇവ നിർമ്മിക്കുന്നത്.
P-8I വിമാനങ്ങള്‍ അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷികള്‍ക്ക് പുറമെ മുൻകൂർ സമുദ്ര നിരീക്ഷണ ശേഷിക്കും പേരുകേട്ടവയാണ്. ട്വിറ്ററിലൂടെയാണ് പ്രതിരോധ മന്ത്രാലയം വക്താവ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Also Read: ലഖിംപൂര്‍ ഖേരി: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.