/indian-express-malayalam/media/media_files/uploads/2021/06/Rajnath-Singh-1.jpg)
ഫയൽ ചിത്രം
രാജ്യത്തെ യുദ്ധങ്ങളുടെയും സൈനിക നടപടികളുടെയും ചരിത്രവുമായി ബന്ധപ്പെട്ട രഹസ്യമാക്കി സൂക്ഷിച്ചിരുന്ന വിവരങ്ങൾ പരസ്യപ്പെടുത്താനുള്ള നയം പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രാലയം. ഇത്തരം വിവരങ്ങൾ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിനും ആർക്കൈവ് ചെയ്യുന്നതിനുമുള്ള നടപടികളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുക. അഞ്ച് വർഷത്തിനുള്ളിൽ ഇവ എല്ലാം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ദേശീയ ആർക്കൈവുകൾക്ക് കൈമാറുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നിരുന്നാലും, അത്തരം രേഖകളിൽ തന്ത്രപ്രധാനമാണെന്ന് കണ്ടെത്തുന്നവ ഒഴിവാക്കുന്നതിൽ സർക്കാരിനുള്ള വിവേചനാധികാരം തുടരും.
“യുദ്ധങ്ങളുടെയും സൈനിക നടപടികളുടെയും ചരിത്രങ്ങളുടെ ആർക്കൈവ് ചെയ്യൽ, തരംതിരിക്കൽ, സമാഹാരണം / പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച നയത്തിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി,” എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവനയിൽ അറിയിച്ചു.
Read More: ജമ്മു കശ്മീരിലെ സോപോറിൽ ഭീകരാക്രമണം; രണ്ടു പൊലീസുകാരും പ്രദേശവാസികളും കൊല്ലപ്പെട്ടു
“പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഓരോ വിഭാഗത്തിന്റെയും സേവനങ്ങൾ, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, അസം റൈഫിൾസ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവയുടെ വാർ ഡയറികൾ, ഇതുപോലുള്ള നടപടികളുടെ കത്തുകൾ, പ്രവർത്തന റെക്കോർഡ് ബുക്കുകൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ മന്ത്രാലയത്തിന്റെ ചരിത്ര വിഭാഗത്തിലേക്ക് മാറ്റും,” പ്രസ്താവനയിൽ പറയുന്നു.
കൂടാതെ, പുതിയ നയമനുസരിച്ച് “റെക്കോർഡുകൾ സാധാരണഗതിയിൽ 25 വർഷത്തിനുള്ളിൽ തരംതിരിക്കപ്പെടണം” എന്നും “25 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രേഖകൾ ആർക്കൈവൽ വിദഗ്ധർ വിലയിരുത്തുകയും യുദ്ധ / പ്രവർത്തന ചരിത്രങ്ങൾ രേഖപ്പെടുത്തി കഴിഞ്ഞാൽ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിലേക്ക് മാറ്റുകയും വേണം” എന്നും പ്രസ്താവനയിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us