Latest News

ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് പുറത്തിറക്കി, വിതരണം ഇന്ന് മുതൽ

ഉള്ളിലേക്ക് കഴിക്കുന്ന തരത്തിലുള്ള മരുന്നാണ് ഡിആർഡിഒ വികസിപ്പിച്ചിരിക്കുന്നത്. പൊടിരൂപത്തിലുളള മരുന്ന് വെളളത്തിൽ കലക്കിയാണ് കുടിക്കേണ്ടത്

covid, ie malayalam

ന്യൂഡൽഹി: ഡിഫന്‍സ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത കോവിഡ് മരുന്ന് 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് അഥവാ 2 ഡിജി പുറത്തിറക്കി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധന് മരുന്ന് കൈമാറിക്കൊണ്ട് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഡൽഹിയിലെ ചില ആശുപത്രികൾക്കാണ് 10,000 ഡോസ് മരുന്ന് ആദ്യഘട്ടത്തിൽ മരുന്ന് വിതരണം ചെയ്യുക.

ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിലുള്ള ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐ‌എൻ‌എം‌എസ്) ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. ഉള്ളിലേക്ക് കഴിക്കുന്ന തരത്തിലുള്ള മരുന്നാണ് ഡിആർഡിഒ വികസിപ്പിച്ചിരിക്കുന്നത്. പൊടിരൂപത്തിലുളള മരുന്ന് വെളളത്തിൽ കലക്കിയാണ് കുടിക്കേണ്ടത്.

Read More: Covid-19 Live Updates: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; പുതിയ രോഗികൾ 2.81 ലക്ഷം

മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ അംഗീകാരം നൽകിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നതായി 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന ഈ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. ഓക്സിജൻ അളവ് പൂർവസ്ഥിതിയിലാകാനും ഈ മരുന്ന് സഹായിക്കും. ഒന്ന് രണ്ട് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് മരുന്നു ഫലപ്രദമാമെന്ന് കണ്ടെത്തിയിരുന്നു.

കോവിഡിനു മരുന്ന് കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ രോഗതീവ്രത കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന മറ്റു മരുന്നുകളുടെ കൂടെ 2-ഡിജിയും ഇനി മുതൽ ഉപയോഗിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Defence minister rajnath singh to release first batch of drdo anti covid drug

Next Story
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു; കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express