ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ എ​ത്ര പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ജ​യ ഗോ​ഖ​ലെ പ​റ​ഞ്ഞി​ട്ടി​ല്ല. മി​ന്ന​ലാ​ക്ര​മ​ണ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം ചെയ്തതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

‘ബാലാകോട്ട് ആക്രമണത്തിൽ വിജയ് ഗോഖലേ പ്രസ്താവന നടത്തിയിരുന്നു. സർക്കാറിന്‍റെ നിലപാടും അതാണ്. തെരഞ്ഞെടുപ്പും വ്യോമ ആക്രണണവും തമ്മിൽ ബന്ധമില്ല. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സൈന്യം നടത്തി‍യ ആക്രമണമാണ് ബാലാകോട്ടിലുണ്ടായതെന്നും നിർമല സീതരാമൻ പറഞ്ഞു. ഇതാദ്യമായാണ് കൊല്ലപ്പെട്ടവരുടെ കണക്കിനെ കുറിച്ച് മന്ത്രി ഔദ്യോഗികമായി പ്രതികരിക്കുന്നത്.

‘ജ​യ്ഷ് ഇ ​മ​ഹ​മ്മ​ദി​ന്‍റെ ഭീ​ക​ര​പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ​ക്ക് നേ​രെ ഇ​ന്ത്യ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ചാ​യി​രു​ന്നു ന​ട​പ​ടിയെന്നും സീതാരാമന്‍ പറഞ്ഞു. എത്രപേർ മരിച്ചുവെന്ന കണക്ക്​ എടുത്തിട്ടില്ലെന്ന്​ എയർ ചീഫ്​ മാർഷൽ ബി.എസ്​ ധനോവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരുടെ കണക്കിൽ കൃത്യത വരുത്തേണ്ടത്​ വ്യോമസേനയല്ല, സർക്കാറാണ്​​. എത്രപേർ കൊല്ലപ്പെട്ടു എന്നതല്ല സേന നോക്കുന്നത്​, ആക്രമണം ലക്ഷ്യത്തിലെത്തിയോ ഇല്ലയോ എന്നതാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ