scorecardresearch

രാഹുല്‍ ഗാന്ധി ലോക്‌സഭയിലേക്ക് തിരിച്ചെത്തും; അപകീര്‍ത്തി കേസില്‍ ശിക്ഷാവിധിക്ക് സ്റ്റേ

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്

author-image
WebDesk
New Update
Rahul Gandhi| congress|രാഹുല്‍ ഗാന്ധി

അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായകം

ന്യൂഡല്‍ഹി:അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. കേസില്‍ രണ്ടു വര്‍ഷത്തെ പരമാവധി ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, പിഎസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ താന്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Advertisment

കേസില്‍ പരമാവധി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി, ശിക്ഷ വിധിയില്‍ വ്യക്തമായ കാരണം പറഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിക്കുന്നത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു രാഹുൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. 

രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ തവണ പരിഗണിച്ച സുപ്രീം കോടതി പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു. പൂര്‍ണേഷ് മോദിയുടെയും ഗുജറാത്ത് സര്‍ക്കാരിന്റെയും നിലപാട് കൂടി അറിഞ്ഞ ശേഷം സ്റ്റേ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോടതിയുടെ നിലപാട്.

രാഹുല്‍ ഗാന്ധിക്ക് ധാര്‍ഷ്ട്യമാണെന്ന് ആരോപിച്ച് പരാതിക്കാരനായ പൂര്‍ണേഷ് മോദി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കേസില്‍ താന്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി. കേസില്‍ മൂന്നംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടായാല്‍ ഭൂരിപക്ഷ തീരുമാനമാകും നടപ്പാകുക. മാനനഷ്ടക്കേസില്‍ സൂറത്തിലെ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കഴിഞ്ഞ മാര്‍ച്ചിലാണ് രാഹുലിന് രണ്ടുവര്‍ഷം തടവ് വിധിച്ചത്.

Advertisment

2019ല്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ട്' എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്. പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തേക്കാണ് തടവ് ശിക്ഷ വിധിച്ചത്. ഈ വിധി വന്നതോടെ രാഹുലിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. കേസ് ഹൈക്കോടതിയും തളളിയതോടെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Rahul Gandhi Congress Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: