/indian-express-malayalam/media/media_files/uploads/2023/05/Rahul-Gandhi-5.jpg)
രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘ എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെ പേരിനൊപ്പവും മോദി വന്നത്’ എന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാസ്പദമായ സംഭവം.
സൂറത്ത് വെസ്റ്റ് എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. കോടതി വിധിക്ക് പിന്നാലെ രാഹുലിനെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു.
ജൂലൈ ഏഴിനാണ് ഗുജറാത്ത് ഹൈക്കോടതി രാഹുലിനെതിരായ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. രാഷ്ട്രീയ സംശുദ്ധിയുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നായിരുന്നു കോടതി രാഹുലിന്റെ പരാമര്‍ശങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് പറഞ്ഞത്. സൂറത്ത് സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.
അഭിഭാഷകനായ പ്രസന്ന എസ് ആണ് രാഹുലിനായി അപ്പീല്‍ സമര്‍പ്പിച്ചതെന്നാണ് സുപ്രീം കോടതി വെബ്സൈറ്റില്‍ നിന്ന് മനസിലാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.