മയക്ക് മരുന്ന് വിരുദ്ധ ബ്യൂറോയ്ക്ക് മുൻപാകെ ഹാജരാവുന്നതിൽനിന്ന് വിട്ടുനിന്ന് ദീപികയുടെ മാനേജർ

കരിഷ്മയുടെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചൊവ്വാഴ്ച നടത്തിയ റെയ്ഡിൽ ചരസ് പിടിച്ചെടുത്തിരുന്നു

Deepika Padukone, Karishma Prakash, bollywood drugs, Deepika padukone drugs, deepika padukone ncb, ncb deepika padukone summons, Narcotics Control Bureau (NCB). mumbai news, indian express, ie malayalam, india news, malayalam news

മുംബൈ: നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് മുന്നിൽ ഹാജരാവുന്നതിൽനിന്ന് വിട്ടുനിന്നു. കരിഷ്മ പ്രകാശിന്റെ മുംബൈ വെർസോവയിലുള്ള വസതിയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ചൊവ്വാഴ്ച നടത്തിയ റെയ്ഡിൽ 1.7 ഗ്രാം ചരസ് പിടിച്ചെടുത്തിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് ഇവർ സഏജൻസിക്കുമുമ്പാകെ ഹാജരാവുന്നതിൽനിന്ന് വിട്ടു നിന്നത്.

തങ്ങൾക്ക് മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ട് എൻ‌സി‌ബി പ്രകാശിന് സമൻസ് അയച്ചിരുന്നു. അവരുടെ താമസസ്ഥലത്ത് നിന്ന് ചരസും കുറഞ്ഞത് രണ്ട് കുപ്പി സിബിഡി ഓയിലും പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ഏജൻസി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

“പ്രകാശ് ഇന്ന് (ബുധനാഴ്ച) ഞങ്ങളുടെ മുമ്പാകെ ഹാജരായില്ല. അവർ അന്വേഷണത്തിൽ ചേരുന്നതുവരെ ഞങ്ങൾ കാത്തിരിക്കും,” എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

തുടർനടപടികൾ തീരുമാനിക്കാൻ പ്രകാശ് അഭിഭാഷകരുമായി കൂടി ആലോചിക്കുകയായിരുന്നുവെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട എഫ്.ഐ.ആറുമായി ബന്ധപ്പെട്ടാണ് പ്രകാശിനെ വിളിപ്പിച്ചത്.

Read More: അവളെ പോകാൻ അനുവദിക്കരുതായിരുന്നു; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ യുവതിയുടെ അമ്മ

ക്വാൻ ടാലന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിക്കാരിയായ കരീഷ്മ പ്രകാശിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ദീപിക പദുക്കോണും ക്വാൻ ജോലിക്കാരിയായ ജയ സാഹയുമുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമാണ് കരീഷ്മയെന്നും ആ ഗ്രൂപ്പിൽ മയക്കുമരുന്നിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നെന്നും കണ്ടെത്തിയതായി എൻസിബി പറഞ്ഞിരുന്നു. എന്നാൽ മയക്കുമരുന്നിനെക്കുറിച്ചല്ല സിഗരറ്റിനെക്കുറിച്ചാണ് സംസാരിച്ചതെന്ന് ദീപിക പദുകോൺ ഏജൻസിയോട് പറഞ്ഞിരുന്നു.

ഇതേ കേസിൽ നേരത്തെ അറസ്റ്റിലായ ഒരു വിൽപനക്കാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയെന്ന് ആരോപിച്ച് നിഖിൽ സൽദൻഹ (30) എന്ന ഒരാളെ കൂടി എൻസിബി അറസ്റ്റ് ചെയ്തു. കേസിലെ 25-ാമത്തെ അറസ്റ്റാണിത്.

ഇതിനുപുറമെ, ഡിഎച്ച്എൽ എക്സ്പ്രസിന്റെ മുംബൈ ഓഫീസിൽ നിന്ന് 580 ഗ്രാം പച്ച നിറമുള്ള ഇലപോലുള്ളതും കഞ്ചാവാണെന്ന് സംശയിക്കുന്നതുമായ വസ്തുവും എൻ‌സി‌ബി പിടിച്ചെടുത്തു. അത് ഖത്തറിലേക്കയക്കാനുള്ളതായിരുന്നെന്ന് എൻസിബി അറിയിച്ചു.

ദക്ഷിണ മുംബൈയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് മുംബൈ പോലീസും അറസ്റ്റ് രേഖപ്പെടുത്തി. ആദ്യ കേസിൽ, 30 ലക്ഷം രൂപ വിലമതിക്കുന്ന 300 ഗ്രാം എംഡി സഹിതം ഒരാളെ മയക്കുമരുന്ന് വിരുദ്ധ സെല്ലിലെ ആസാദ് മൈദാൻ യൂണിറ്റ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ കേസിൽ ക്രൈംബ്രാഞ്ച് നാലാം യൂണിറ്റ് 20 ലക്ഷം രൂപ വിലമതിക്കുന്ന 110 ഗ്രാം ഹെറോയിൻ സഹിതം ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വിട്ടു.

Read More: Deepika Padukone’s manager fails to appear before NCB day after drug seizure from residence

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Deepika padukone manager ncb drug seizure

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express