ചെന്നൈ: പോയസ് ഗാർഡനിലെ വസതിയായ വേദനിലയമുൾപ്പടെ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ സ്വത്തുക്കളിൽ അവകാശവാദമുന്നയിച്ച് അനന്തിരവൾ. ജയലളിതയുടെ സ്വത്തുക്കൾ തനിക്കവകാശപ്പെട്ടതാണെന്ന വാദമുയർത്തി സഹോദര പുത്രിയായ ദീപ ജയകുമാർ തമിഴ്നാട് ഹൈക്കോടതിയെ സമീപിക്കും.

ജയലളിത ചെന്നൈയിൽ ദീർഘകാലം താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വസതി, വേദനിലയം മ്യൂസിയമാക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്താണ് നടപടി. ചെന്നെയിലെ നിരവധി സ്ഥലങ്ങളിൽ മുൻ മുഖ്യമന്ത്രി കൂടിയായ ജയലളിതയ്ക്ക് വസതികളുണ്ട്.

കോടനാട് എസ്റ്റേറ്റ്, ദക്ഷിണേന്ത്യൻ നഗരങ്ങളിലെ ഭൂമി, ഫാം ഹൗസുകൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയുടെ അവകാശി താനാണെന്ന് ദീപ ഹൈക്കോടതിയിൽ വാദം ഉന്നയിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ