Cyclone Alter issues for Odisha and Andhra Pradesh in Next 12 Hours by IMD:
ന്യൂഡൽഹി: കേരളത്തിലും നാഗാലാന്റിലും ഉത്തർപ്രദേശിലും നേരിട്ട പ്രളയത്തിന്റെ ദുരിതം തീർന്നതിന് പിന്നാലെ ഇന്ത്യ വീണ്ടും പ്രകൃതിദുരന്തത്തിന്റെ നിഴലിൽ. ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ തീരത്താണ് ചുഴലിക്കാറ്റ് ഭീതിയുളളത്.

രണ്ട് സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. ഒഡീഷയിലെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ 14 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി മാറുമെന്ന് പരിഭ്രാന്തി നിലനിൽക്കുന്നത്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ നിലയുറപ്പിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനും നിയന്ത്രണങ്ങളുണ്ട്. വെസ്റ്റ് ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുളള മത്സ്യത്തൊഴിലാളികളോടാണ് കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook