scorecardresearch

വിദേശിയെന്ന് പറഞ്ഞ് തടങ്കലില്‍ അടച്ചു; ഒടുവില്‍ ഇന്ത്യക്കാരിയെന്ന് കണ്ടെത്തി, ദുലുബിയുടെ കഷ്ടതകള്‍ക്ക്‌ ആരാണ് ഉത്തരവാദി?

2017 ല്‍ മാര്‍ച്ച് 20 ന് ദുലുബി ബിബിയെ 1971 മാര്‍ച്ച് 25 ന് ശേഷം രാജ്യത്ത് പ്രവേശിച്ച വിദേശിയായി പ്രഖ്യാപിച്ചു.

2017 ല്‍ മാര്‍ച്ച് 20 ന് ദുലുബി ബിബിയെ 1971 മാര്‍ച്ച് 25 ന് ശേഷം രാജ്യത്ത് പ്രവേശിച്ച വിദേശിയായി പ്രഖ്യാപിച്ചു.

author-image
Sukrita Baruah
New Update
Dulubi Bibi|Assam|India

ദുലുബിയുടെ കഷ്ടതകകള്‍ക്കാണ് ആരാണ് ഉത്തരവാദി?

ന്യൂഡല്‍ഹി: ''എന്തുകൊണ്ടാണ് എന്നെ രണ്ട് വര്‍ഷവും പത്ത് ദിവസവും തടവിലാക്കിയത്? കഷ്ടപ്പാടുകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ആരാണ് ഉത്തരവാദി?'' ഇന്ത്യന്‍ പൗരയായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം 48 കാരിയായ ദുലുബി ബിബിയുടെ ചോദ്യങ്ങള്‍ക്ക് ഉടന്‍ ഉത്തരങ്ങളൊന്നും ലഭിച്ചില്ല.

Advertisment

2017-ല്‍, വോട്ടര്‍ പട്ടികയില്‍ പേരിലെ പൊരുത്തക്കേടുകള്‍ കാരണം അസമിലെ ഫോറിനേഴ്സ് ട്രിബ്യൂണല്‍ ദുലുബി ബിബിയെ വിദേശിയായി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം തടങ്കല്‍പ്പാളയത്തിലേക്ക് അയച്ചു. എന്നാല്‍ ഇവര്‍ നേരിട്ട പരീക്ഷണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു. 1997 ല്‍ അസമിലെ കച്ചാര്‍ ജില്ലയിലെ ഖസ്പൂര്‍ ഗ്രാമവാസിയായ ദുലുബി ആ വര്‍ഷം ഉദര്‍ബോണ്ട് നിയമസഭാ മണ്ഡലത്തില്‍ വാട്ടര്‍പട്ടിക പുതുക്കുന്ന സമയത്ത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ നോട്ടപുള്ളിയായി. കരട് വോട്ടര്‍പട്ടികയില്‍ ദുലുബി ബിബി എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഇവരുടെ പേര് വോട്ടര്‍ ലിസ്റ്റുകളില്‍ ഇടംപിടിച്ചിരുന്നില്ല, ഇത് ദുലുബിയുടെ പൗരത്വത്തില്‍ സംശയമുണ്ടാക്കി.

അടുത്ത വര്‍ഷം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള (ട്രിബ്യൂണലുകള്‍ കണ്ടെത്തിയത്) നിയമപ്രകാരം ദുലുബിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു, എന്നാല്‍ 2015 ല്‍ മാത്രമാണ് ഫോറിനേഴ്‌സ് ട്രിബ്യൂണലില്‍ നിന്ന് ഇതുസംബന്ധിച്ച നോട്ടിസ് ലഭിച്ചത്. 2017 ല്‍ മാര്‍ച്ച് 20 ന് ട്രിബ്യൂണല്‍ ദുലുബി ബിബിയെ 1971 മാര്‍ച്ച് 25 ന് ശേഷം രാജ്യത്ത് പ്രവേശിച്ച വിദേശിയായി പ്രഖ്യാപിച്ചു.

എന്നാല്‍ ദുലുബി ബീവിക്ക് താന്‍ ഇന്ത്യക്കാരി തന്നെയെന്ന് തെളിയിക്കാന്‍ ആറ് വര്‍ഷമെടുത്തു. 1997 ലെ വോട്ടര്‍ പട്ടികയിലെ ദുലുബി ബീബി 1993 ലെ വോട്ടര്‍ പട്ടികയിലെ ദുലാബ്ജാന്‍ ബീഗമെന്ന അതേ വ്യക്തിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു, തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും വിശദാംശങ്ങള്‍ 1965 ലെ വോട്ടര്‍ പട്ടികയില്‍ നിന്ന് കണ്ടെത്തിയതാണ് വഴിത്തിരിവായത്.

Advertisment

ഇടക്കാലത്ത്, 2020 ഏപ്രില്‍ 27-ന് ജാമ്യത്തില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് അവര്‍ സില്‍ച്ചാറിലെ ഒരു തടങ്കല്‍പ്പാളയത്തില്‍ രണ്ട് വര്‍ഷം ചെലവഴിച്ചു. ''ഞാന്‍ പുറത്തിറങ്ങിയതിന് ശേഷം, ഭര്‍ത്താവില്ലാതെ എനിക്ക് ഒറ്റയ്ക്ക് സില്‍ച്ചാറില്‍ നിന്ന് മുകളിലേക്കും താഴേക്കും യാത്ര ചെയ്യേണ്ടിവന്നു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇത് വളരെ ചെലവേറിയതായിരുന്നു,'' അവര്‍ പറഞ്ഞു, ഓരോ യാത്രയ്ക്കും ഏകദേശം 600 രൂപ ചിലവായി അവര്‍ പറഞ്ഞു.

2017ല്‍ വിദേശിയായി പ്രഖ്യാപിച്ചതിന് ശേഷം, തന്റെ മുത്തച്ഛന്റെയും അച്ഛന്റെയും പേരുകള്‍ അടങ്ങിയ 1965-ലെ വോട്ടര്‍ പട്ടികയുമായി ആദുലുബി ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചു. 1965ലെ വോട്ടര്‍ പട്ടികയില്‍ അവരുടെ മുത്തച്ഛന്റെ പേര് മജ്മില്‍ അലി എന്നായിരുന്നു. 1985 ലെ വോട്ടര്‍ പട്ടികയില്‍ അവരുടെ പിതാവിന്റെ പേര് മജ്മില്‍ അലി ലസ്‌കറിന്റെ മകന്‍ സിറായി മിയ ലസ്‌കര്‍ എന്നാണ് ഉണ്ടായിരുന്നത്, 1993 ലെ വോട്ടര്‍ പട്ടികയില്‍ മജ്മില്‍ അലിയുടെ മകന്‍ സിറായി മിയ എന്നാണ് അദ്ദേഹത്തെ പരാമര്‍ശിച്ചത്. 1993-ലെ വോട്ടര്‍ പട്ടികയില്‍ സിറായി മിയയുടെ മകള്‍ ഡോലോബ്ജാന്‍ ബീഗം എന്നാണ് അവരെ പരാമര്‍ശിച്ചത്. താനൊരു ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ ഇതാണ് തന്നെ സഹായിച്ചത് ദുലുബി പറഞ്ഞു.

ഈ തലമുറകളുടെ ഈ തുടര്‍ച്ച സ്ഥിരീകരിക്കപ്പെട്ടിരുന്നെങ്കില്‍, തെളിവുകള്‍ ദുലുബിക്ക് എതിരാകുമായിരുന്നില്ലെന്നും അവര്‍ കുറ്റത്തില്‍ നിന്ന് ഒഴിവാകുമായിരുന്നുവെന്നും ഏപ്രിലില്‍ ഹൈക്കോടതി പറഞ്ഞു. എന്നിരുന്നാലും, മജ്മില്‍ അലി, മജ്മില്‍ അലി ലസ്‌കര്‍, സിറായി മിയ, സിറായി മിയ ലസ്‌കര്‍, ദോലോബ്ജാന്‍ ബീഗം, ദുലുബി ബിബി - വ്യത്യസ്ത വോട്ടര്‍ പട്ടികയിലെ വ്യത്യസ്ത പേരുകള്‍ - ഒരേ ആളുകളാണോ എന്ന് ആദ്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ഇവ സ്ഥിരീകരിക്കാനും അതനുസരിച്ച് ഉത്തരവിടാനും കോടതി വിഷയം വീണ്ടും ട്രൈബ്യൂണലിലേക്ക് മാറ്റി.

സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍, 'ബിബിയുടെ കുടുംബാംഗങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള വളരെ വിശദമായ വിവരങ്ങള്‍ കണ്ടെത്തി, അത് കുടുംബത്തിന്റെ തുടര്‍ച്ച വെളിപ്പെടുത്തുന്നു' എന്ന് സില്‍ച്ചാറിലെ ഫോറിനേഴ്സ് ട്രൈബ്യൂണല്‍ 3 ഒക്ടോബര്‍ 7 ലെ ഉത്തരവില്‍ പ്രസ്താവിച്ചു. 'ഇന്ത്യന്‍ മണ്ണില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് ജനിച്ച ഇന്ത്യന്‍ പൗരയാണ്' ദുലുബിയെന്നും ട്രിബ്യൂണല്‍ പ്രസ്താവനയില്‍ പറഞ്ഞു.

''വ്യത്യസ്ത വോട്ടര്‍ പട്ടികകളിലെ പൊരുത്തക്കേടാണ് പ്രശ്‌നം. രാജ്യത്തുടനീളം, വോട്ടിങ് ലിസ്റ്റില്‍ അവരുടെ പേരുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് ആളുകള്‍ ഒരിക്കലും കണ്ടിട്ടില്ല, എന്നാല്‍ ഇത് ആളുകള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.'' സില്‍ച്ചാര്‍ ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകന്‍ കമല്‍ ചക്രബര്‍ത്തി പറഞ്ഞു.

അസാമില്‍ പൗരത്വം ഒരു തര്‍ക്കവിഷയമാണ്, ബംഗ്ലാദേശില്‍ നിന്നുള്ള ധാരാളം 'അനധികൃത കുടിയേറ്റക്കാര്‍' സംസ്ഥാനത്തുണ്ടെന്ന ആരോപണം പലപ്പോഴും ഉയര്‍ന്നുവരുന്നു. 2019 ഓഗസ്റ്റില്‍, വിദേശികളെ തിരിച്ചറിയാനുള്ള ശ്രമത്തില്‍, 19 ലക്ഷം ആളുകളെ പുറത്താക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു. പൗരത്വ നിയമത്തിലെ സെക്ഷന്‍ 6എ, 1971 മാര്‍ച്ച് 24-ന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് അവസാന തീയതിയായി പ്രഖ്യാപിക്കുന്നു, അതായത് അതിനുശേഷം വരുന്നവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും. അന്തിമ എന്‍ആര്‍സിയും ഈ കട്ട് ഓഫ് തീയതിയോടെയാണ് നടത്തിയത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം മാര്‍ച്ച് 15 വരെയുള്ള കണക്കുകള്‍ പ്രകാരം 185 അനധികൃത വിദേശികളാണ് ഗോള്‍പാറയിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇവരെ നാടുകടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Assam India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: