ലക്ഷദ്വീപിലെ രണ്ട് വിവാദ ഉത്തരവുകൾ പിൻവലിച്ചു

സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെത്തുടർന്നാണ് പിൻവലിച്ചത്

Lakshadweep Issue, ലക്ഷദ്വീപ്, Lakshadweep, Lakshadweep Latest, Lakshadweep Latest News, Lakshadweep latest Update, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം
ലക്ഷദ്വീപിലെ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിൽ നിന്ന്: ഫയൽ ചിത്രം

കൊച്ചി: ലക്ഷദ്വീപിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം പിൻവലിച്ചു. ഇതിന് പുറമെ കപ്പലുകളിൽ സുരക്ഷ വർധിപ്പിച്ചുകൊണ്ട് ഇറക്കിയ ഉത്തരവും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പിൻവലിച്ചു.

മത്സ്യബന്ധന ബോട്ടുകൾ കടലിലിറക്കുമ്പോൾ അതിൽ സർക്കാർ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന ഉത്തരവ് വിവാദങ്ങൾക്ക് കാരണമായിരുന്നു. ലക്ഷദ്വീപ് നിവാസികളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഉത്തരവിനെതിരെ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. സർക്കാർ ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് ഇപ്പോൾ ഉത്തരവ് പിൻവലിച്ചത്.

എല്ലാ ബോട്ടുകളിലും ഒരു സർക്കാർ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറണം എന്നുമായിരുന്നു വിവാദ ഉത്തരവ്.

Read More: മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ വിന്യസിക്കണം; ലക്ഷദ്വീപിൽ പുതിയ വിവാദ ഉത്തരവ്

എന്നാൽ സർക്കാർ ജീവനക്കാരെ ബോട്ടിൽ വിന്യസിക്കുന്നതിനോട് ബോട്ടിലെ തൊഴിലാളികൾ നേരത്തെ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഉത്തരവിനെതിരെ സർക്കാർ ജീവനക്കാരുടെ സംഘടനയും പ്രതിഷേധമറിയിച്ചിരുന്നു. ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഷിപ്പിങ് മന്ത്രാലയം ഡയരക്ടർക്ക് സർക്കാർ ജീവനക്കാരുടെ സംഘടന കത്തയക്കുകയും ചെയ്തിരുന്നു.

എന്നാൽ ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേഷൻ പ്രഖ്യാപിച്ച മറ്റ് ഉത്തരവുകളൊന്നും പിൻവലിച്ചിട്ടില്ല. ഇവയ്ക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം തുടരുകയാണ്.

മെയ് 28 നാണ് പ്രിൻസിപ്പൽ സെക്രട്ടറി കം അഡ്വൈസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ പ്രാദേശിക മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യാന്വേഷണ ശേഖരണത്തിനായി നിയോഗിക്കാൻ തീരുമാനിച്ചത്.

Read More: സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ദ്വീപില്‍ നിന്ന് ഉടന്‍ മടങ്ങണം: ലക്ഷദ്വീപ് ഭരണകൂടം

ബോട്ടുകളെയും ജീവനക്കാരെയും നിരീക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനും ദ്വീപുകളിലെത്തുന്ന ബോട്ടുകളുടെയും കപ്പലുകളുടെയും പരിശോധന ശക്തമാക്കാനും തീരുമാനിച്ചതും മേയ് 28ന് ചേർന്ന യോഗത്തിലാണ്. സിസിടിവി ക്യാമറകൾ സ്ഥാപിച്ച് കപ്പൽ ബെർത്ത് പോയിന്റുകളിലും ഹെലിബേസുകളിലും നിരീക്ഷണം ശക്തിപ്പെടുത്താനും അന്ന് തീരുമാനിച്ചിരുന്നു.

ഭരണകൂടത്തിന്റെ പുതിയ നിർദ്ദേശങ്ങളെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ വിമർശിച്ചിരുന്നു. അവയെ പരിഹാസ്യമെന്ന് വിശേഷിപ്പിച്ച എംപി അവ ഉടൻ പിൻവലിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Decision two orders in lakshadweep have been withdrawn

Next Story
മലയാളത്തിനു വിലക്ക്: മാപ്പ് പറഞ്ഞ് ജി.ബി പന്ത് ആശുപത്രി നഴ്സിങ് സൂപ്രണ്ട്Delhi, keralite nurses, Delhi hospital malayalam order, Delhi hospital malayalam circular, Delhi hospital keralite nurses, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express