scorecardresearch

ഡൽഹി കൂട്ടബലാത്സംഗം: പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി

തിരുത്തൽ ഹർജി തള്ളിയെങ്കിലും ദയാഹര്‍ജി സമര്‍പ്പിക്കാന്‍ പവന്‍കുമാറിന് സമയം ലഭിക്കും

തിരുത്തൽ ഹർജി തള്ളിയെങ്കിലും ദയാഹര്‍ജി സമര്‍പ്പിക്കാന്‍ പവന്‍കുമാറിന് സമയം ലഭിക്കും

author-image
WebDesk
New Update
december 16 gangrape, ഡിസംബര്‍ 16 ഡല്‍ഹി കൂട്ടബലാല്‍സംഗം,  delhi gangrape, ഡല്‍ഹി കൂട്ടബലാല്‍സംഗം, delhi gangrape hanging, ഡല്‍ഹി കൂട്ടബലാല്‍സംഗം വധശിക്ഷ, 2012 delhi gangrape case, 2012 ഡല്‍ഹി കൂട്ടബലാല്‍സംഗം വധശിക്ഷ, death penalty, വധശിക്ഷ, iemalayalam, ഐഇമലയാളം

ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്ത (25)യുടെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. കേസിലെ എല്ലാ പ്രതികളെയും മാർച്ച് മൂന്നിന് തൂക്കിലേറ്റാനാണ് മരണ വാറന്റ്. ജസ്റ്റിസുമാരായ എൻ.വി.രമണ, അരുൺ മിശ്ര, ആർ.എഫ്.നരിമാൻ, ആർ.ബാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ജസ്റ്റിസ് രമണയുടെ ചേംബറിൽ വാദം കേട്ടത്.

Advertisment

തിരുത്തൽ ഹർജി തള്ളി കോടതിവിധി വന്ന സാഹചര്യത്തിൽ പവൻ കുമാറിന് മറ്റ് നിയമ വഴികൾ സ്വീകരിക്കാവുന്നതാണ്. കോടതി ഉത്തരവ് പുറപ്പെടുവിച്ചാൽ 14 ദിവസത്തേക്ക് വധശിക്ഷ നടപ്പാക്കാൻ സാധിക്കില്ല. ഇതിനിടയിൽ പവൻ കുമാറിന് ദയാഹർജി സമർപ്പിക്കാവുന്നതാണ്. ദയാഹർജി രാഷ്ട്രപതി തള്ളിയാലും അടുത്ത 14 ദിവസത്തേക്ക് വധശിക്ഷ നടപ്പാക്കാൻ കഴിയില്ല.

Read More: ഔറംഗാബാദിന്റെ പേരു മാറ്റി സാംബാജിനഗര്‍ എന്നാക്കണം; ബിജെപിയുടെ പുതിയ ആവശ്യം

കേസിൽ അപ്പീലുകൾ, പുനരവലോകന ഹർജികൾ എന്നിവ സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് പവൻ ഗുപ്ത, അഭിഭാഷകൻ എ.പി.സിങ് വഴി തിരുത്തൽ ഹർജി നൽകിയത്. തിരുത്തൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുന്ന കേസിലെ അവസാനത്തെ പ്രതിയാണ് പവൻ കുമാർ.

Advertisment

അതേസമയം, പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി ഇതുവരെ തീര്‍പ്പ് കല്‍പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നാളെ വധശിക്ഷ നടപ്പാക്കല്‍ സാധ്യമല്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം, മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. അക്ഷയ് കുമാര്‍ സിങ്ങിന്റെ ഹര്‍ജിയില്‍ ജയില്‍ അധികൃതര്‍ ഇന്ന് നിലപാട് അറിയിക്കും.

Nirbhaya Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: