/indian-express-malayalam/media/media_files/2025/12/26/pak-airline-2025-12-26-16-24-26.jpg)
ഫയൽ ചിത്രം
ലാഹോർ: പാകിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) ഒടുവിൽ സ്വകാര്യവൽക്കരിക്കപ്പെടുകയാണ്.
Also Read: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു
പാകിസ്ഥാൻ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള ഫൗജി ഫെർട്ടിലൈസേഴ്സ് , ആരിഫ് ഹബീബ് കൺസോർഷ്യത്തിൽ ചേരുമെന്ന് പ്രഖ്യാപിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്. ചൊവ്വാഴ്ച 480 ദശലക്ഷം ഡോളറിന് (ഏകദേശം 13,500 കോടി പാകിസ്ഥാൻ രൂപ) പിഐഎയുടെ 75ശതമാനം ഓഹരികൾ ആരിഫ് ഹബീബ് കൺസോർഷ്യം ലേലത്തിൽ പിടിച്ചിരുന്നു.
എയർ ഇന്ത്യയുമായുള്ള താരതമ്യം
ഇന്ത്യയിൽ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് പൂർണ്ണമായും ഏറ്റെടുത്തതിന് സമാനമായ ഒരു നീക്കമായാണ് ഇതിനെ കാണുന്നതെങ്കിലും ചില വ്യത്യാസങ്ങളുണ്ട്. എയർ ഇന്ത്യയുടെ കാര്യത്തിൽ സർക്കാർ പൂർണ്ണമായും പിന്മാറുകയാണ് ചെയ്തത്, എന്നാൽ പാകിസ്ഥാനിൽ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പങ്കാളിത്തം തുടരുന്നു എന്നത് ശ്രദ്ധേയമാണ്.
പിഐഎ നേരിടുന്ന വെല്ലുവിളികൾ
എയർ ഇന്ത്യ നേരിട്ടതിനേക്കാൾ സങ്കീർണ്ണമായ പ്രശ്‌നങ്ങളാണ് പിഐഎയ്ക്കുള്ളത്. വൻ കടബാധ്യതയാണ് കമ്പനിക്കുള്ളത്.38 വിമാനങ്ങളിൽ 18 എണ്ണം മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂ.
വിമാനങ്ങളുടെ ശരാശരി പഴക്കം 17.8 വർഷമാണ്. വിമാനങ്ങളുടെ എണ്ണത്തിന് ആനുപാതികമല്ലാത്ത വിധം അധിക ജീവനക്കാരുണ്ട്. കരാർ പ്രകാരം അടുത്ത 12 മാസത്തേക്ക് ജീവനക്കാരെ പിരിച്ചുവിടാൻ പുതിയ ഉടമകൾക്ക് സാധിക്കില്ല.
വ്യാജ ലൈസൻസ് വിവാദം
2020-ലെ വിമാന അപകടത്തിന് ശേഷം നടന്ന അന്വേഷണത്തിൽ പൈലറ്റുമാരിൽ വലിയൊരു വിഭാഗത്തിന് വ്യാജ ലൈസൻസാണെന്ന് കണ്ടെത്തിയത് അന്താരാഷ്ട്ര തലത്തിൽ തിരിച്ചടിയായിരുന്നു. യുകെയും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ വിലക്ക് ഈ വർഷമാണ് നീക്കിയത്.
സാമ്പത്തിക പ്രശ്‌നങ്ങൾ
പിഐഎയുടെ 65,000 കോടി പാകിസ്ഥാൻ രൂപയുടെ കടം ഒരു പ്രത്യേക ഹോൾഡിംഗ് കമ്പനിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ വർഷങ്ങൾക്ക് ശേഷം 2024-ൽ കമ്പനി ലാഭം രേഖപ്പെടുത്തി.ലേലത്തുകയുടെ 72.5% പിഐഎയിലേക്കും ബാക്കി 7.5 ശതമാനം സർക്കാർ ഖജനാവിലേക്കും പോകും.ബാക്കിയുള്ള 25 ശതമാനം ഓഹരികൾ കൂടി 12 മാസത്തിനുള്ളിൽ വാങ്ങാനുള്ള അവസരം കൺസോർഷ്യത്തിനുണ്ട്.
Read More:ബംഗ്ലാദേശ് കലാപം: 17 വർഷങ്ങൾക്കുശേഷം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ തിരിച്ചെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us