മുംബൈ: മഹാരാഷ്‌ട്രയിൽ താനെയ്‌ക്കടുത്തു ഭിവണ്ടിയിൽ മൂന്നുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 25 ആയി. മരിച്ചവരിൽ 13 കുട്ടികളുണ്ട്.

അപകടം നടന്നിട്ട് 40 മണിക്കൂർ പിന്നിട്ടു. പലരുടെയും മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ട് ഉണ്ട്. 30 ഓളം പേരെ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നു രക്ഷപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്.

Read Also: ലൈഫ് പദ്ധതി ക്രമക്കേടില്‍ പ്രാഥമിക അന്വേഷണം; വിജിലന്‍സിന് ചുമതല

തകർന്നുവീണ കെട്ടിടത്തിനു തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മതിൽ തകർത്താണ് രക്ഷാപ്രവർത്തനങ്ങൾക്കുള്ള ജെസിബി അടക്കം അകത്തേക്ക് പ്രവേശിച്ചത്.

40 ഫ്ലാറ്റുകളിലായി 150 പേർ താമസിച്ചിരുന്ന കെട്ടിടത്തിനു 43 വർഷം പഴക്കമുണ്ട്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ കോർപറേഷൻ ഉൾപ്പെടുത്തിയിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook