സാൻഫ്രാൻസിസ്കോ: തെക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 17 മരണം. മുപ്പതിലേറേ പേര്‍ക്ക് പരുക്കേറ്റു. നൂറിലേറെ വീടുകൾ പൂര്‍ണമായും തകര്‍ന്നു. പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. 50 പേരെ രക്ഷിച്ചതായി സുരക്ഷാസേന അറിയിച്ചു. പ്രധാനപ്പെട്ട ഹൈവേയടക്കം കലിഫോര്‍ണിയയിലെ റോഡുകള്‍ പലതും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്
ലൊസാഞ്ചൽസ് നഗരത്തിനു വടക്കുപടിഞ്ഞാറുള്ള മോണ്ടിസിറ്റോ, കാർപെന്റിരിയ മേഖലകളിലാണു ചൊവ്വാഴ്ച കനത്ത പേമാരിയുണ്ടായത്. തുടർന്നു പ്രളയവും മണ്ണിടിച്ചിലുമുണ്ടായി.
സാന്റാ ബാർബര കൗണ്ടിയിൽനിന്നു നേരത്തെ ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചുമാറ്റി. സാന്റാ ബാർബരയ്ക്കു കിഴക്കുള്ള റോമറോ കാന്യണിൽ കുടുങ്ങിയ 300ൽ അധികം പേരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.