scorecardresearch

സുനാമിയും ഭൂകമ്പവും; ഇന്തോനേഷ്യയിൽ മരണ സംഖ്യ 1500 കവിഞ്ഞു

മണ്ണിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത

മണ്ണിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത

author-image
WebDesk
New Update
സുനാമിയും ഭൂകമ്പവും; ഇന്തോനേഷ്യയിൽ മരണ സംഖ്യ 1500 കവിഞ്ഞു

ഭൂകമ്പവും സുനാമിയും നാശം വിതച്ച ഇന്തോനേഷ്യയിൽ മരണ നിരക്ക് ഉയരുന്നു. 1558 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. എന്നാൽ മണ്ണിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മണ്ണിനടിയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

Advertisment

ദക്ഷിണ പാലുവിൽ കുടുങ്ങിയവരുടെ കൃത്യമായ കണക്കുകൾ വ്യക്തമല്ലെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വ്യക്തമാക്കി. 1700 വീടുകളാണ് ഈ മേഖലയിൽ മാത്രം മണ്ണിനടിയിലായത്. ഗതാഗത സൗകര്യങ്ങൾ താറുമാറായതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാണ്. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിപ്പെടാൻ നേരിടുന്ന പ്രയാസമാണ് ഇതിന് കാരണം.

സ​​​​മു​​​​ദ്ര​​​​തീ​​​​ര​​​​ത്ത് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടി​​​​യ കാ​​​​ഴ്ച​​​​യാ​​​​ണു​​​​ള്ള​​​​തെ​​​​ന്ന് ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. 7.5 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ലും തു​​​​ട​​​​ർ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ളി​​​​ലും സുനാമിയിലുമായി ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ഭ​​​​വ​​​​ന​​​​ങ്ങ​​​​ളും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​​ന്നു.

സു​​​​ല​​​​വേ​​​​സി ദ്വീ​​​​പി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ പാ​​​​ലു ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ തീ​​​​ര​​​​ത്ത് ആ​​​​ഞ്ഞ​​​​ടി​​​​ച്ച പ​​​​ത്ത​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള സു​​​​നാ​​​​മി തി​​​​ര​​​​മാ​​​​ല​​​​ക​​​​ൾ നി​​​​ര​​​​വ​​​​ധി കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളെ വി​​​​ഴു​​​​ങ്ങുകയായിരുന്നു. പാ​​​​ലു ന​​​​ഗ​​​​ര​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു ഭൂ​​​​ക​​​​മ്പ​​​​ത്തി​​​​ൽ കേ​​​​ടു​​​​പാ​​​​ടു​​​​ണ്ടാ​​​​യി. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു പു​​​​റ​​​​ത്തു​​ കി​​​​ട​​​​ത്തി​​​​യാ​​ണു ചി​​​​കി​​​​ത്സി​​​​ക്കു​​​​ന്ന​​​​ത്.

Advertisment

ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ പിന്നീട് ഇത് പിൻവലിച്ചു. പക്ഷെ മിനിറ്റുകൾക്ക് ശേഷം അതിശക്തമായ ഭൂചലനം വീണ്ടും ഉണ്ടായി. ഇതോടെ സുനാമി കരയിലേക്ക് ആഞ്ഞടിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് രൂപപ്പെട്ട കൂറ്റന്‍ തിരമാലകൾ മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കരയിലേക്ക് അടിച്ച് കയറിയത്.

Tsunami Indonesia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: