ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) നാലു ശതമാനം വർധിപ്പിച്ചു. ഡിഎ വർധിപ്പിക്കാനുളള ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളം 720 രൂപ മുതൽ 10,000 വരെ കൂടിയേക്കും.
പെൻഷൻകാർക്കുളള ഡിആറും (ഡിയർനെസ് റിലീഫ്) നാലു ശതമാനം വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎയും ഡിആറും മുൻകാല പ്രാബല്യത്തോടെ 2020 ജനുവരി 1 മുതൽ ലഭിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിഎ വർധിപ്പിച്ചുവെന്ന വാർത്തയും പുറത്തുവരുന്നത്.
2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ 12 ശതമാനത്തിൽനിന്നും 17 ആക്കി കേന്ദ്രസർക്കാർ കൂട്ടിയിരുന്നു.