ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. അഞ്ച് ശതമാനമാണ് വര്‍ധന. 12 ശതമാനം ആയിരുന്ന ക്ഷാമബത്ത (ഡിഎ) ഇതോടെ 17 ശതമാനമായി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണു പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണിതെന്നു മന്ത്രി പറഞ്ഞു. അഞ്ച് ശതമാനം ഡിഎ വര്‍ധിപ്പിക്കുന്നതു ചരിത്രത്തില്‍ ആദ്യമായാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Read Also: സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചതില്‍ തൃപ്തനല്ലെന്നു സല്‍മാന്‍ ഖുര്‍ഷിദ്

ഡിഎ വര്‍ധന അമ്പത് ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണു ഗുണം ചെയ്യുക. പെന്‍ഷന്‍ ആനുകൂല്യമുള്ള 65 ലക്ഷം പേര്‍ക്കും ഡിഎ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കും 17 ശതമാനമായി ഡിഎ വര്‍ധിപ്പിച്ചു. ഇതോടെ സര്‍ക്കാരിന് 16,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഏഴാം ശമ്പള കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്.

Read Also: വീടിന് ദോഷമുണ്ട്, കൂടുതല്‍ പേര്‍ മരിക്കും; ജോളി പ്രചരിപ്പിച്ചത് ഇങ്ങനെ. കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലപാതകം

പാക് അധീന കശ്മീരില്‍നിന്ന് പലായനം ചെയ്യുകയും പിന്നീട് സംസ്ഥാനത്തേക്കു തിരികെ വന്നവരുമായ 5,300 കുടുംബങ്ങള്‍ക്ക് 5.5 ലക്ഷം വീതം സഹായധനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ ആശാപ്രവര്‍ത്തകരുടെ വേതനം ഇരട്ടിയായി വര്‍ധിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. 1000 ല്‍ നിന്ന് 2000 രൂപയായാണ് വേതനം വര്‍ധിപ്പിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook