ന്യൂഡ​ൽഹി: സർക്കാർ സേവനങ്ങൾ ലഭിക്കാൻ ആധാർ നിർബന്ധമാക്കുന്നത് 2018 മാർച്ച് 31വരെ നീട്ടിയതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആധാർ സംബന്ധിച്ച കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.

നേരത്തെ ഡിസംബർ 31വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ആധാർ ഇല്ല എന്ന കാരണത്താൽ ആനുകൂല്യങ്ങൾ നിഷേധിക്കില്ലെന്നും സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ അറിയിച്ചു.

മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുകളുമായും ആധാര്‍ ബന്ധിപ്പിക്കണമെന്ന നിര്‍ബന്ധ ഉത്തരവിനെതിരെ ഒന്നിലധികം ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും ആധാര്‍ ബന്ധിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്ത ആധാര്‍ ഉപയോക്താക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതും ചൂണ്ടിക്കാട്ടി. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനെ കുറിച്ച് കേന്ദ്രത്തിന്റെ അഭിപ്രായം തിങ്കളാഴ്ച അറിയിക്കാമെന്ന് എജി കോടതിയെ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ