ന്യൂഡൽഹി: ച​ര​ക്ക് സേ​വ​ന​നി​കു​തി (ജി​എ​സ്ടി) പ്ര​കാ​ര​മു​ള്ള ജൂ​ലൈ​യി​ലെ റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ഒ​രു​ മാ​സം​കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചു. ദോ​ശ/​ഇ​ഡ്ഡ​ലി​മാ​വ് അ​ട​ക്കം ര​ണ്ടു ഡ​സ​നി​ലേ​റെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ നി​കു​തി കു​റ​ച്ചു. മേ​യ് 15-നു ​മു​ൻ​പ് ട്രേ​ഡ് മാ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ബ്രാ​ൻ​ഡ​ഡ് ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ​ക്കു നി​കു​തി അ​ഞ്ചു​ ശ​ത​മാ​ന​മാ​യിരിക്കുമെന്നു പ്രഖ്യാപിച്ചു.

വറുത്ത കടല, ദോശ മാവ്, പിണ്ണാക്ക്, മഴക്കോട്ട്, റബര്‍ ബാന്‍ഡ് തുടങ്ങി 30 ഇനങ്ങളുടെ ജിഎസ്ടി നിരക്കിലാണ് കുറവ് വന്നിരിക്കുന്നത്. ധനമന്ത്രി അരുണ്‍ ജയ്റ്റിലി ഹൈദരാബാദില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് ഇത് അറിയിച്ചിരിക്കുന്നത്. വരുന്ന ഞായറാഴ്ചയായിരുന്നു റിട്ടേണ്‍സ് സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതാണ് ദീര്‍ഘിപ്പിച്ച് നല്‍കിയത്.

വലിയ കാറുകള്‍ക്ക് 5 ശതമാനം അധിക സെസ് ഏര്‍പ്പെടുത്താനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഇടത്തരം വലിപ്പമുള്ള കാറുകള്‍ക്ക് 2 ശതമാനവും എസ്യുവികളുടെ സെസില്‍ 7 ശതമാനവും വര്‍ധന വരുത്തി. കെവിഐസി വില്‍ക്കുന്ന ഖാദിക്ക് ജിഎസ്ടി ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ