സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത എലി; ഒമ്പത് കുട്ടികൾ രോഗ ബാധിതരായി

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അമിത് കുമാർ സിംഗ് പറഞ്ഞു.

midday meal, ഉച്ച ഭക്ഷണൺ, dead rat in midday meal, ഉച്ച ഭക്ഷണത്തിൽ ചത്ത എലി, up school midday meal, up school midday meal dead rat, dead mouse in midday meal, muzaffarnagar, indian express, iemalayalam, ഐഇ മലയാളം

മീററ്റ്: മുസാഫർനഗറിലെ സർക്കാർ സ്കൂളിൽ ഒമ്പത് വിദ്യാർഥികളേയും ഒരു അധ്യാപകനേയും ഉച്ച ഭക്ഷണം കഴിച്ചതിന്റെ പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ച ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച മുസ്തഫാബാദ് പചേന്ദ്ര കലൻ ഗ്രാമത്തിലെ ജന്ത ഇന്റർ കോളേജിലാണ് സംഭവം.

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അമിത് കുമാർ സിംഗ് പറഞ്ഞു.

“ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കോളേജിൽ കഴിഞ്ഞ ആറുമാസമായി ഉച്ചഭക്ഷണം വിളമ്പുന്ന എൻ‌ജി‌ഒ ജൻ കല്യാൺ സേവാ സമിതിക്കെതിരെ ആവശ്യമായ നടപടികൾ ആവശ്യപ്പെട്ട് ലഖ്‌നൗവിലെ മിഡ് ഡേ മീൽ അതോറിറ്റിക്ക് (എംഡിഎംഎ) കത്ത് അയച്ചിട്ടുണ്ട്. ”ബേസിക് ശിക്ഷ അധികാരി (ബിഎസ്എ) രാം സാഗർ പതി ത്രിപാഠി പറഞ്ഞു.

ആറാം ക്ലാസിലേയും ഏഴാം ക്ലാസിലേയും വിദ്യാർഥികൾക്ക് ഉച്ച ഭക്ഷണം വിളമ്പുന്നതിനിടെയാണ് ഒരു കുട്ടിയുടെ ഭക്ഷണത്തിൽ നിന്നും ചത്ത എലിയെ കണ്ടെത്തിയതെന്ന് കോളേജ് പ്രിൻസിപ്പൽ വിനോദ് കുമാർ പറഞ്ഞു.

“ഞങ്ങൾക്ക് നടപടിയെടുക്കുമ്പോഴേക്കും ഒൻപതോളം വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും ഭക്ഷണത്തിന്റെ ഒരു ഭാഗം കഴിച്ചു. ഉടൻ തന്നെ ഛർദ്ദി ആരംഭിച്ച് ആശുപത്രിയിൽ എത്തിച്ചു,”മുസഫർനഗർ ഉച്ചഭക്ഷണത്തിന്റെ കോർഡിനേറ്റർ വികാസ് ത്യാഗി ഇക്കാര്യം അന്വേഷിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച, യുപിയിലെ സോൺഭദ്ര ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് 81 കുട്ടികൾക്ക് ഭക്ഷണം നൽകാനായി ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തിയതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് ഒരു അധ്യാപകനെ സസ്പെൻഡ് ചെയ്തു.

രണ്ട് മാസം മുമ്പ് സമാനമായ ഞെട്ടിക്കുന്ന ഒരു വീഡിയോ മിർസാപൂർ ജില്ലയിലെ സിയൂർ പ്രൈമറി സ്കൂളിൽ നിന്ന് പുറത്തുവന്നിരുന്നു. ഒരു സ്ത്രീ റൊട്ടി വിതരണം ചെയ്യുന്നതായും മറ്റൊരാൾ ഉച്ചഭക്ഷണത്തിൽ കുട്ടികൾക്ക് ഉപ്പ് നൽകുന്നതായുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ‌എച്ച്‌ആർ‌സി) ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തൊട്ടാകെയുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ അവസ്ഥയെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടിരുന്നു. അതേസമയം ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെതിരെ സംസ്ഥാന സർക്കാർ കേസ് ഫയൽ ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dead rat found in midday meal in muzaffarnagar nine students taken ill

Next Story
ഭീമ കൊറേഗാവ് കേസുകൾ പിൻവലിക്കാൻ ഉദ്ധവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്: കോൺഗ്രസും എൻസിപിയുംmaharashtra, മഹാരാഷ്ട്ര, bhima koregaon cases, ഭീമ കൊറേഗാവ്, congress-ncp ask uddhav to withdraw bhima koregaon cases, maharashtra govt formation, Maharashtra CM Uddhav Thackeray, Indian express, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com