Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

കോവിഡിനെതിരെ ഡിആർഡിഒ വികസിപ്പിച്ച മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം

ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാൻ ഈ മരുന്നിന് കഴിയുമെന്ന് ക്ലിനിക്കൽ ട്രയൽ ഫലങ്ങൾ

COVID DRUG, anti covid drug, 2-deoxy-D-glucose (2-DG), cgi approval, indian express, കോവിഡ്, കോവിഡ് മരുന്ന്, ie malayalam

ന്യൂഡൽഹി: കോവിഡിനെതിരേ ഡിആർഡിഒ വികസിപ്പിച്ച മരുന്ന് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ അംഗീകാരം നൽകി. ഉള്ളിലേക്ക് കഴിക്കുന്ന തരത്തിലുള്ള മരുന്നാണ് ഡിആർഡിഒ വികസിപ്പിച്ചത്. മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡിജിസിഎ അംഗീകാരം നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നതായി 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന ഈ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡിഫൻസ് റിസർട്ട് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിലുള്ള ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐ‌എൻ‌എം‌എസ്) ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.

Read More: കോവിഡ് രണ്ടാം തരംഗ വ്യാപനം കൂടുതൽ ഗ്രാമങ്ങളിൽ, 30 ജില്ലകളിൽ കേസുകൾ കുത്തനെ ഉയരുന്നു

അതിനിടെ, കോവിഡ് ചികിത്സയ്ക്കുളള മാനദണ്ഡം കേന്ദ്ര ആരോഗ്യമന്ത്രാലയം പുതുക്കി. ആശുപത്രികളില്‍ കോവിഡ് ചികിത്സ തേടുന്നതിന് പോസിറ്റീവ് പരിശോധനാഫലം നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് സർട്ടിഫിക്കറ്റ് തടസമാകില്ലന്നും ഒരു രോഗിക്കും സേവനങ്ങള്‍ നിരസിക്കാന്‍ പാടില്ലെന്നും പുതുക്കിയ കോവിഡ് ചികിത്സ മാനദണ്ഡത്തിൽ പറയുന്നു.

ഏത് പ്രദേശത്തുകാരനാണെങ്കിലും ഒരു രോഗിക്കും സേവനം നിഷേധിക്കപ്പെടരുത്. ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തില്‍ ഉള്‍പ്പെടുന്ന ആളെല്ലെന്ന് പറഞ്ഞ് ചികിത്സയും സേവനവും നിഷേധിക്കാന്‍ പാടില്ലെന്നും മാനദണ്ഡത്തിലുണ്ട്. പുതിയ നിര്‍ദേശങ്ങള്‍ സ്വകാര്യ ആശുപത്രികളിലടക്കം നടപ്പിലാക്കേണ്ടി വരും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dcgi approves anti covid drug developed by drdo for emergency use

Next Story
കോവിഡ് രണ്ടാം തരംഗ വ്യാപനം കൂടുതൽ ഗ്രാമങ്ങളിൽ, 30 ജില്ലകളിൽ കേസുകൾ കുത്തനെ ഉയരുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com