ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് നക്സലാക്രമണം: മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഇതേ പ്രദേശത്ത് വച്ചാണ് കഴിഞ്ഞയാഴ്ച ദൂരദര്‍ശന്‍ ക്യാമറാമാന്‍ നക്സലാക്രമണത്തില്‍ കൊല്ലപ്പെട്ടത്

ദന്തേവാഡ: ഛത്തീസ്ഗഢില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നക്സലാക്രമണത്തില്‍ സൈനികര്‍ക്ക് വീരമൃത്യു. വ്യാഴാഴ്ച രാവിലെയാണ് അക്രമം നടന്നത്. സിഐഎസ്എഫ് വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

ബസിന് നേരെയാണ് നക്സലുകള്‍ അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ദന്തേവാഡ ജില്ലയിലെ ബച്ചേലിയിലാണ് അക്രമം നടന്നത്. പരുക്കേറ്റ രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ പ്രദേശത്ത് വച്ചാണ് കഴിഞ്ഞയാഴ്ച ദൂരദര്‍ശന്‍ ക്യാമറാമാന്‍ നക്സലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Days before chhattisgarh polls naxals blow up cisf vehicle in dantewada three jawans killed

Next Story
‘അവ്നിയെ കൊന്നത് അനില്‍ അംബാനിക്ക് വേണ്ടി’; ബിജെപി സര്‍ക്കാരിനെതിരെ രാജ് താക്കറെ
The moderation of comments is automated and not cleared manually by malayalam.indianexpress.com