കരോലിന: ഇന്ത്യൻ വംശജൻ അമേരിക്കയിൽ വെടിയേറ്റു. സൗത്ത് കോരലിനയിലെ വീടിന് പുറത്തുവെച്ചാണ് ഇദ്ദേഹം വെടിയേറ്റു മരിച്ചത്. അമേരിക്കയിൽ ബിസിനസ് നടത്തി വരുന്ന ഹാർനിഷ് പട്ടേലാണ് വെടിയേറ്റു മരിച്ചത്. രാത്രി 11.24 ലോടെയാണ് സംഭവം. ലൻകാസ്റ്ററിലെ കട പൂട്ടി ഇറങ്ങുമ്പോഴാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. കനാസിൽവെച്ച് കഴിഞ്ഞ ദിവസം ഇന്ത്യൻ പൗരൻ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് മറ്റൊരു ഇന്ത്യക്കാരൻ വെടിയേറ്റു മരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആഴ്ചയിലാണ് യുഎസിലെ ഒലാത്തെയിൽ വംശീയ വിദ്വേഷത്തെ തുടർന്ന് ഇന്ത്യക്കാരനായ എൻജിനീയറെ വെടിവച്ചു കൊന്നത്. കൻസാസ് നഗരത്തിലെ തിരക്കേറിയ ബാറിലായിരുന്നു സംഭവം. വെടിവയ്പിൽ രണ്ടുപേർക്ക് പരുക്കേറ്റു. സംഭവത്തിൽ യുഎസ് വംശജനായ ആദം പുരിൻടൺ എന്ന 51കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനു ശേഷമാണ് വീണ്ടും ഇപ്പോൾ വെടിവയ്‌പ് നടന്നത്. കാൻസാസ് വെടിവയ്‌പിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടതിനെ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യവേ ട്രംപ് അപലപിക്കുകയും ചെയ്‌തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ