scorecardresearch

വർഗ്ഗീയ കലാപം: നുഹിൽ ഇതുവരെ 200 അറസ്റ്റ്, നിരവധി വീടുകളും തകർത്തു

അതിനിടെ, നുഹ് ഡെപ്യൂട്ടി കമ്മീഷണർ പ്രശാന്ത് പൻവാറിനെയും പോലീസ് സൂപ്രണ്ട് വരുൺ സിംഗ്ലയെയും സ്ഥലം മാറ്റിയതായി ഔദ്യോഗിക ഉത്തരവിൽ പറയുന്നു

അതിനിടെ, നുഹ് ഡെപ്യൂട്ടി കമ്മീഷണർ പ്രശാന്ത് പൻവാറിനെയും പോലീസ് സൂപ്രണ്ട് വരുൺ സിംഗ്ലയെയും സ്ഥലം മാറ്റിയതായി ഔദ്യോഗിക ഉത്തരവിൽ പറയുന്നു

author-image
WebDesk
New Update
communal flare-up|nuh|hariyana

അതിനിടെ, നുഹ് ഡെപ്യൂട്ടി കമ്മീഷണർ പ്രശാന്ത് പൻവാറിനെയും പോലീസ് സൂപ്രണ്ട് വരുൺ സിംഗ്ലയെയും സ്ഥലം മാറ്റിയതായി ഔദ്യോഗിക ഉത്തരവിൽ പറയുന്നു

ഹരിയാന: ഹരിയാനയിലെ നൂഹ് ജില്ലയിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെടുകയും ഗുഡ്ഗാവിലേക്ക് വ്യാപിക്കുകയും രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും ചെയ്ത ദിവസങ്ങൾക്ക് ശേഷം വെള്ളിയാഴ്ച അധികൃതർ നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും തകർത്തു.

Advertisment

ചണ്ഡീഗഡിൽ, ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്, അക്രമത്തിന് 202 പേരെ അറസ്റ്റ് ചെയ്തതായും വിഎച്ച്പിയും ബജ്‌രംഗ്ദളും സംഘടിപ്പിച്ച യാത്രയ്ക്കിടെ ജൂലൈ 31 ന് ആരംഭിച്ച അക്രമത്തിൽ 80 പേരെ പ്രതിരോധ തടങ്കലിൽ പാർപ്പിച്ചതായും പറഞ്ഞു. സംഘട്ടനങ്ങളെ “മുൻകൂട്ടി ആസൂത്രണം ചെയ്‌തത്”എന്ന് വിളിച്ച അദ്ദേഹം കുറ്റാരോപിതർക്കെതിരെ നടപടി വാഗ്‌ദാനം ചെയ്യുകയും “ആവശ്യമെങ്കിൽ ബുൾഡോസറുകളും ഉപയോഗിക്കും” എന്നും പറഞ്ഞു.

അതിനിടെ, നുഹ് ഡെപ്യൂട്ടി കമ്മീഷണർ പ്രശാന്ത് പൻവാറിനെയും പോലീസ് സൂപ്രണ്ട് വരുൺ സിംഗ്ലയെയും സ്ഥലം മാറ്റിയതായി ഔദ്യോഗിക ഉത്തരവിൽ പറയുന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവധിയിലായിരുന്ന സിംഗ്ലയ്ക്ക് പകരം നരേന്ദ്ര ബിജാർനിയയെ നിയമിച്ചു.

Advertisment

സ്ഥലം മാറ്റപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ജില്ലയിലെ "കയ്യേറ്റ ഭൂമി"യിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതായി പൻവാർ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. നൽഹാർ ശിവക്ഷേത്രത്തിന് പിന്നിലെ അഞ്ച് ഏക്കറോളം സ്ഥലത്തെ കൈയേറ്റങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കിയതായി അദ്ദേഹം പറഞ്ഞു. ഈ ക്ഷേത്രത്തിൽ നിന്നാണ് യാത്ര തുടങ്ങിയത്. അതുപോലെ, പുൻഹാനയിൽ വനംവകുപ്പിന്റെ 6 ഏക്കർ ഭൂമിയും നാഗിന മുനിസിപ്പാലിറ്റി പ്രദേശത്തെ ധോബി ഘട്ട് പ്രദേശത്ത് ഒരു ഏക്കറും ക്ലിയർ ചെയ്തതായി പൻവാർ പറഞ്ഞു. സർക്കാർ ഭൂമി കൈയേറി നിർമിച്ചതാണെന്നാരോപിച്ച് ഡൽഹി - അൽവാർ റോഡിന് സമീപമുള്ള കടയും നീക്കി.

പൊളിക്കലിന് വർഗീയ കലാപവുമായി യാതൊരു ബന്ധവുമില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. “വീടുകൾ തകർക്കപ്പെടുന്നവരൊന്നും (അക്രമ) കേസിൽ പ്രതികളല്ല,”പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

News Hariyana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: