ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി നൽകാത്തതിൽ പ്രതിഷേധിച്ച് തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി (ടി​ഡി​പി) എ​ൻ​ഡി​എ വിട്ടു. അ​മ​രാ​വ​തി​യ​ൽ ചേ​ർ​ന്ന പാ​ർ​ട്ടി​യു​ടെ അ​ടി​യ​ന്ത​ര പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കുശേ​ഷ​മാ​ണ് ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു എ​ൻ​ഡി​എ ബന്ധം ഉപേക്ഷിക്കുന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. 16 ലോക്‌സ​ഭാം​ഗ​ങ്ങ​ളാ​ണു ടി​ഡി​പി​ക്കു​ള്ള​ത്. രാ​ജ്യ​സ​ഭ​യി​ൽ ആ​റം​ഗ​ങ്ങ​ളു​ണ്ട്.

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ടി​ഡി​പി​യു​ടെ എം​പി​മാ​രു​മാ​യും ച​ന്ദ്ര​ബാ​ബു നാ​യി​ഡു ച​ർ​ച്ച ന​ട​ത്തി. പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​കളെ​ക്കുറിച്ച് എം​പി​മാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. 2014ലാ​ണു ടി​ഡി​പി​യും ബി​ജെ​പി​യും സ​ഖ്യ​ത്തി​ലാ​യ​ത്. അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തും ഇ​രു പാ​ർ​ട്ടി​ക​ളും സ​ഖ്യ​ത്തി​ലാ​യി​രു​ന്നു.

ആ​ന്ധ്രാ​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി നൽകണ​മെ​ന്ന ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രാ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ടി​ഡി​പി മ​ന്ത്രി​മാ​ർ മോ​ദി സ​ർ​ക്കാ​രി​ൽ​നി​ന്നു രാ​ജി​വ​ച്ചി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ ടി​ഡി​പി​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ അ​ശോ​ക് ഗ​ജ​പ​തി റാ​വു, വൈ.​എ​സ്.ചൗ​ധ​രി എ​ന്നി​വ​രാ​ണു രാ​ജി​വ​ച്ച​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook