/indian-express-malayalam/media/media_files/uploads/2017/07/benjamin-nethanyahumodi-netanyahu-759.jpg)
ജെറുസലേം: പാക്കിസ്ഥാന്‍ വളര്‍ത്തുന്ന ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം. ഇസ്രയേല്‍ ഭീകരവാദത്തെ പ്രതിരോധിക്കും പോലെ ഇന്തയ്ക്കും പ്രതിരോധിക്കാനുളള അവകാശമുണ്ട്. ലഷ്കര്‍ ഇ ത്വയ്ബയും ഹമാസ് തമ്മില്‍ യാതൊരു വ്യത്യാസവും തങ്ങള്‍ കാണുന്നില്ല. ഒരു ഭീകരന്‍ ഭീകരന്‍ തന്നെയാണെന്നും വിദേശകാര്യ ഉദ്യോഗസ്ഥന്‍ മാര്‍ക്ക് സോഫര്‍ വ്യക്തമാക്കി.
ഇന്ന് നാല് മണിയോടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിലെത്തും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തില്‍ സ്വീകരിക്കും. വൈകുന്നേരമാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ഇസ്രായേല്‍ രൂപീകൃതമായി 70 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധരംഗത്തെ സഹകരണമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. സൈനികമേഖലയിലെ ആധുനികവല്‍ക്കരണം ലക്ഷ്യമിട്ടുള്ള കരാറുകളിലായിരിക്കും ഇരുരാജ്യങ്ങളും ഒപ്പ് വെക്കുക. കാര്‍ഷിക-ജലവിഭവ-ബഹിരാകാശ മേഖലകളിലെ സഹകരണവും ലക്ഷ്യം വെക്കുന്നുണ്ട്. മെയ്ക്ക് ഇന്‍ പദ്ധതി പ്രകാരമുള്ള സാധനങ്ങളുടെ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുളള നടപടികളും ഉണ്ടാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.