/indian-express-malayalam/media/media_files/2025/11/28/dk-shivakumar-2025-11-28-21-25-43.jpg)
ഡികെ ശിവകുമാർ
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള സിദ്ധരാമയ്യ-ഡി കെ ശിവകുമാർ തർക്കം മുറുകുന്നതിനിടെ ഇരുനേതാക്കളും തമ്മിലുള്ള പരോക്ഷ വാക്‌പോരാട്ടങ്ങളും നേതൃത്വത്തിന് തലവേദനയാകുന്നു. ഏറ്റവും ഒടുവിൽ സോണിയ ഗാന്ധി അധികാരത്യാഗം നടത്തിയെന്ന ഡി കെ ശിവകുമാറിന്റെ പ്രതികരണമാണ് ചർച്ചയായിരിക്കുന്നത്.
Also Read:കർണാടകയിലെ നേതൃമാറ്റത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും: മല്ലികാർജുൻ ഖാർഗെ
കോൺഗ്രസ് പാർട്ടി നയിച്ച യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം 2004ൽ പ്രധാനമന്ത്രിയാകാനുള്ള അവസരം മുൻ കോൺഗ്രസ് അധ്യക്ഷ ഉപേക്ഷിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡി കെ ശിവകുമാർ. പ്രധാനമന്ത്രി പദം ത്യജിച്ച് സോണിയ ഗാന്ധി പകരം റിസർവ് ബാങ്ക് ഗവർണറായും പിന്നീട് ധനമന്ത്രിയായും സേവനമനുഷ്ഠിച്ച മികച്ച സാമ്പത്തിക വിദഗ്ദ്ധനായ മൻമോഹൻ സിങ്ങിനെ ഉയർത്തിക്കാണിച്ചതും ഡി കെ ശിവകുമാർ അനുസ്മരിച്ചു.
പ്രസംഗത്തിനിടെ സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാരിനൊപ്പം എപ്പോഴും തുടരണമെന്നും ഡി കെ ശിവകുമാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. 2028ലെ തെരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി ഞങ്ങളെ അനുഗ്രഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ചെങ്കോട്ട സ്ഫോടനം: ജമ്മു കശ്മീരിൽ പള്ളികളിലും മദ്രസകളിലും വ്യാപക റെയ്ഡ്
നേരത്തെ 'വാക്കിന്റെ' പേരിൽ സിദ്ധരാമ്മയ്യയും ഡി കെ ശിവകുമാറും ഏറ്റുമുട്ടിയിരുന്നു. ഒരു വാക്ക് ജനങ്ങൾക്ക് വേണ്ടിയുള്ള ലോകം മെച്ചപ്പെടുത്തുന്നില്ലെങ്കിൽ അതിന് ശക്തിയില്ലെന്ന സിദ്ധരാമയ്യയുടെ പ്രതികരണം ഡി കെ ശിവകുമാറിനുള്ള മറുപടിയാണെന്നാണ് വിലയിരുത്തൽ. നേരത്തെ വാക്കിന്റെ ശക്തി ലോകശക്തിയാണെന്ന് ഡി കെ ശിവകുമാർ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ വ്യാജം എന്ന് ഈ പോസ്റ്റിനെ പിന്നീട് ഡി കെ ശിവകുമാർ വിശേഷിപ്പിച്ചിരുന്നു. ഈ പോസ്റ്റിന് പുറമെ ബെംഗളൂരുവിൽ നടന്ന പരിപാടിയിലും ഡി കെ ശിവകുമാർ സമാനമായ പരാമർശം നടത്തിയിരുന്നു. 'വാക്കിന്റെ ശക്തി ലോകശക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തി ഒരാളുടെ വാക്ക് പാലിക്കുക എന്നതാണ്. അത് ജഡ്ജിയായാലും പ്രസിഡന്റായാലും മാറ്റാരായാലും ഞാനായാലും പറഞ്ഞത് ചെയ്യണം' എന്നായിരുന്നു ഡി കെ ശിവകുമാർ പ്രതികരിച്ചത്.
Also Read:എംജിആറിന്റെ വിശ്വസ്തൻ ഇനി വിജയ്‌യുടെ വലംകൈ; സെങ്കോട്ടയ്യൻ ടിവികെയിൽ
എന്നാൽ ഡി കെ ശിവകുമാറിന്റെ പ്രതികരണം തനിക്കെതിരാണെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന നിലയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്ത് വന്നിരുന്നു. "കർണാടകയിലെ ജനങ്ങൾ നൽകിയ ജനവിധി ഒരു നിമിഷത്തേയ്ക്കല്ല, മറിച്ച് അഞ്ച് വർഷം നീണ്ടുനിൽക്കുന്ന ഒരു ഉത്തരവാദിത്തമാണ്. ഞാൻ ഉൾപ്പെടെയുള്ള കോൺഗ്രസ് പാർട്ടി നമ്മുടെ ജനങ്ങൾക്കുവേണ്ടി അനുകമ്പയോടും സ്ഥിരതയോടും ധൈര്യത്തോടും കൂടി പ്രവർത്തിക്കുന്നു" എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് സിദ്ധരാമയ്യ പങ്കുവെച്ചിരിക്കുന്നത്. കർണാടകയോടുള്ള ഞങ്ങളുടെ വാക്ക് വെറുമൊരു മുദ്രാവാക്യമല്ല, അത് ഞങ്ങളെ സംബന്ധിച്ച് ലോകം എന്നാണ് അർത്ഥമാക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us