ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ വിമർശിക്കാൻ കോർപ്പറേറ്റുകൾക്കിടയിൽ ആത്മവിശ്വാസക്കുറവുണ്ടായതിൽ ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് ആശങ്ക പ്രകടിപ്പിച്ചതിന്റെ പിന്നാലെ, മറുപടിയുമായി ബിജെപി മന്ത്രിമാർ. വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രിമാരിൽ ഒരാൾ അഭിപ്രായപ്പെട്ടു.

സ്വന്തം ധാരണകൾ പ്രചരിപ്പിക്കുന്നതിനെക്കാൾ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാഹുൽ ബജാജിന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും മറ്റുള്ളവരെ അതിനോട് യോജിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാം. അതു തന്നെയാണ് ജനാധിപത്യം എന്നായിരുന്നു നഗരകാര്യ, സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരിയുടെ പ്രതികരണം.

ആരും സർക്കാരിനെ ഭയപ്പെടേണ്ട കാര്യമില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തോട് യോജിക്കുകയായിരുന്നു വാണിജ്യ, റെയിൽ മന്ത്രി പീയൂഷ് ഗോയൽ.

Read More: സർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്ക് ഭയമാണ്; അമിത് ഷായെ വേദിയിലിരുത്തി രാഹുൽ ബജാജ്

മുംബൈയിൽ ദ ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ ഷാ, സീതാരാമൻ, ഗോയൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ബജാജിന്റെ പരാമർശം. ആൾക്കൂട്ട കൊലപാതകങ്ങളിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാത്തതിലുള്ള തന്റെ ആശങ്കയും വ്യവസായിയായ രാഹുൽ ബജാജ് പ്രകടിപ്പിച്ചിരുന്നു.

യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രെ​വേ​ണ​മെ​ങ്കി​ലും വി​മ​ർ​ശി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. അ​ത് നി​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ ചെ​യ്തു. പ​ക്ഷേ മോ​ദി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കാ​ൻ രാ​ജ്യ​ത്ത് പ​ല​ർ​ക്കും ആ​ത്മ​വി​ശ്വാ​സ​മി​ല്ല. വി​മ​ര്‍​ശ​ന​ങ്ങ​ളെ ശ​രി​യാ​യ രീ​തി​യി​ൽ സ​ര്‍​ക്കാ​ര്‍ ഉ​ള്‍​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നുമായിരുന്നു രാ​ഹു​ൽ ബ​ജാ​ജ് പ​റ​ഞ്ഞത്.

“ഞങ്ങളുടെ വ്യവസായി സുഹൃത്തുക്കളുടെ ഇടയിൽ നിന്ന് ആരും സംസാരിക്കില്ല. പക്ഷെ ഞാൻ പരസ്യമായി പറയും. ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. യുപി‌എ സർക്കാർ അധികാരത്തിലിരുന്നപ്പോൾ നമുക്ക് ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു നിങ്ങൾ (സർക്കാർ) നല്ല പ്രവർത്തനം നടത്തുന്നുണ്ട്. എന്നിട്ടും ഞങ്ങൾ നിങ്ങളെ പരസ്യമായി വിമർശിച്ചാൽ നിങ്ങൾ വിലമതിക്കുമെന്ന് നിങ്ങൾക്ക് വിശ്വാസമില്ല,”അദ്ദേഹം പറഞ്ഞു.

മന്ത്രിമാർക്കു പുറമേ ആർ‌ഐ‌എൽ സി‌എം‌ഡി മുകേഷ് അംബാനി, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാ​ഥു​റാം ഗോ​ഡ്‌​സെ​യെ ദേ​ശ​ഭ​ക്ത​ന്‍ എ​ന്നു വി​ളി​ച്ച ബി​ജെ​പി എം​പി പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​റി​നെ​ക്കു​റി​ച്ചും രാ​ഹു​ല്‍ ബ​ജാ​ജ് പ​രാ​മ​ര്‍​ശി​ച്ചു. ആ​രാ​ണു ഗാ​ന്ധി​യെ വെ​ടി​വെ​ച്ച​തെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും സം​ശ​യ​മു​ണ്ടോ? എ​നി​ക്ക​റി​യി​ല്ല.’- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രും ഭ​യ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു അ​മി​ത്ഷാ ​ഇ​തി​നു മ​റു​പ​ടി​യാ​യി അ​തേ വേ​ദി​യി​ല്‍ പ​റ​ഞ്ഞ​ത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻ‌ഡി‌എ സർക്കാരിനുമെതിരെ നിരവധി പത്രങ്ങളും കോളമിസ്റ്റുകളും എഴുതിയിട്ടുണ്ട്, ഇപ്പോഴും എഴുതുന്നുണ്ട്, ഷാ പറഞ്ഞു – വാസ്തവത്തിൽ, ഏറ്റവും കടുത്ത വിമർശനം ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെയാണ്.

“എന്നിട്ടും ഒരു പ്രത്യേകതരം അന്തരീക്ഷം നിലനിൽക്കുന്നു എന്ന് നിങ്ങൾ പറഞ്ഞാൽ, ആ അന്തരീക്ഷം മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് ശ്രമം നടത്തേണ്ടിവരും. എന്നാൽ ആരെയും ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ആരും ഭയപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. കൂടാതെ ഏതെങ്കിലും വിമർശനത്തെക്കുറിച്ച് ആശങ്കപ്പെടാൻ ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. സർക്കാർ ഏറ്റവും സുതാര്യമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒരു തരത്തിലുള്ള​ എതിർപ്പിനേയും ഞങ്ങൾക്ക് ഭയമില്ല. ആരെങ്കിലും വിമർശിക്കുകയാണെങ്കിൽ, ഞങ്ങൾ അതിന്റെ യാഥാർഥ്യം മനസിലാക്കുകയും സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും,” അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook